ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടുമാസത്തെ വേതന കുടിശ്ശിക അനുവദിച്ചു 
Kerala

'സമരം അവസാനിപ്പിക്കില്ല'; ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടുമാസത്തെ വേതന കുടിശ്ശിക അനുവദിച്ചു

52. 85 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടുമാസത്തെ വേതന കുടിശ്ശിക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 52. 85 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യും. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇന്‍സെന്റീവായി ഉള്ളത്. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനാ പ്രസിഡന്റ് വികെ സദാനന്ദന്‍ പറഞ്ഞു.

വേതന കുടിശ്ശിക മാത്രം ഉന്നയിച്ചില്ല സമരമെന്ന് വികെ സദാനന്ദന്‍ പറഞ്ഞു. ഓണറേറിയം വര്‍ധന, അഞ്ച് ലക്ഷം വിരമിക്കല്‍ ആനൂകൂല്യം, പെന്‍ഷന്‍ എന്നിവ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായാലേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് ദിവസമായി ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത് വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT