കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ സിനിമാ നടന്‍ അടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ കണ്ണവത്തു വെച്ചാണ് അപകടം. സിനിമാ നടന്‍ ഇസ്മയില്‍ ( 52), ബാബു (45) എന്നിവരാണ് മരിച്ചത്.
കണ്ണൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ടയര്‍ പഞ്ചര്‍ കട നടത്തുകയാണ് മരിച്ച തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു. ഇസ്മയില്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വൈകീട്ട് പേരാവൂര്‍ ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാര്‍ കണ്ണവം പൊലീസിന്റെ കാമറ പോസ്റ്റ് ഇടിച്ചു തകര്‍ത്തശേഷമാണ് ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉറ്റസുഹൃത്തുക്കളായ ഇവർ റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു അമിതവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. കാറിന്റെ മുൻവശം പൂർണണായി തകർന്നിട്ടുണ്ട്. കണ്ണവം പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates