കൊച്ചി: കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഇത്തരത്തില്‍ പല പ്രമുഖരും ബിജെപിയില്‍ ചേരും. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേരള നിയമസഭയില്‍ ധാരാളം എംഎല്‍എമാരെ സൃഷ്ടിക്കാനും കേരളം ആകമാനം ബിജെപിയുടെ വളര്‍ച്ച സാധ്യമാക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ബിജെപി നേരായ മാര്‍ഗത്തിലൂടെ പോകാനാണ് ആഗ്രഹിക്കുന്നത്. ഇടതുപക്ഷത്തും വലതുപക്ഷത്തും വികസനം ആഗ്രഹിക്കുന്നവര്‍ ബിജെപിയില്‍ ചേരും. ഇതിന്റെ ആദ്യ പടിയാണ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ എത്തിയത്. കേരളത്തില്‍ നിരവധി പ്രമുഖര്‍ക്ക് ബിജെപിയില്‍ ചേരണമെന്ന് ആഗ്രഹമുണ്ട്. സിപിഎമ്മിലുള്ളവര്‍ മാത്രമല്ല. പലരെയും കണ്ടിട്ടുണ്ട്. കേരളത്തില്‍ ആ മൂവ്‌മെന്റ് നടക്കുന്നുണ്ട്. സമയമാകുമ്പോള്‍ അവരെല്ലാം ബിജെപിയില്‍ ചേരും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ സാധാരണക്കാരായ അണികള്‍ ബിജെപിയിലേക്കുള്ള ഷിഫ്റ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്നെ വരുത്തി കഴിഞ്ഞു എന്നാണ് ബിജെപിയുടെ വിശ്വാസമെന്നും ശോഭ സുരേന്ദ്രന്‍ തുടര്‍ന്നു.
'ട്രാക്ടര്‍ വേണ്ട എന്ന് പറഞ്ഞ് ട്രാക്ടറിനെതിരെ സമരം ചെയ്തു. ആളുകളുടെ ജോലി നഷ്ടപ്പെടുമെന്ന് പറഞ്ഞു. മൊബൈല്‍ വേണ്ട എന്ന് പറഞ്ഞു.സമരം ചെയ്തു. കസേര കറങ്ങാന്‍ പാടില്ല എന്ന് പറഞ്ഞു. ഇതെല്ലാം ഒരു കാലത്ത് പ്രസംഗിച്ചവര്‍ കറങ്ങുന്ന കസേര വാങ്ങി. കമ്പ്യൂട്ടര്‍ വേണ്ട എന്ന് പറഞ്ഞു. എസി വേണ്ട എന്ന് പറഞ്ഞു. ഈ പറഞ്ഞതെല്ലാം മാറ്റി പറഞ്ഞ് ഇന്ത്യയിലെ അല്ല ലോകത്തെ തന്നെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരെ കേരളത്തിന്റെ മുഖ്യമന്ത്രി കാണാന്‍ തുടങ്ങി. ഇടയ്ക്കിടെ കേരളത്തിന്റെ മുഖ്യമന്ത്രി അമേരിക്കയില്‍ പോകുന്നു. അമേരിക്കയില്‍ ഇരുന്ന് കേരളത്തെ ഭരിക്കാനാണോ? അതോ വ്യക്തിപരമായ ചില ബിസിനസ് താത്പര്യങ്ങള്‍ക്ക് വേണ്ടിയാണോ? ഇതെല്ലാം മുഖ്യമന്ത്രിക്ക് ആവാം. മുഖ്യമന്ത്രിക്ക് നല്ല ആശുപത്രിയാവാം. മുഖ്യമന്ത്രിക്ക് നല്ല വിമാനത്തില്‍ യാത്ര ചെയ്യാം. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എല്ലാ സൗകര്യവും ആകാം. പാവപ്പെട്ട ഏരിയ സെക്രട്ടറിയുടെ മകനോ ലോക്കല്‍ സെക്രട്ടറിയുടെ മകനോ അവര്‍ക്കൊന്നും നല്ല സ്‌കൂള്‍ വേണ്ട. അവര്‍ക്കൊന്നും സ്വകാര്യമേഖല വേണ്ട. ദേശസാത്കരണം എന്തായി? ലോകത്ത് മൂന്നില്‍ രണ്ട് ശതമാനം ഉണ്ടായിരുന്ന കമ്മ്യൂണിസം ഇന്ന് ലോകം മുഴുവന്‍ ഉപേക്ഷിച്ചു. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. വിപ്ലവങ്ങളെ മുന്നില്‍ വച്ച് വന്ന കമ്മ്യൂണിസ്റ്റ പാര്‍ട്ടിയുടെ ത്രിപുരയും ബംഗാളും പോയി. അവരല്ല ശരിയെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. ബാക്കിപത്രമായ കേരളത്തില്‍ ഇവരുടെ വാക്കും പ്രവൃത്തിയും രണ്ടാണ് എന്ന് ജനത്തിന് ബോധ്യപ്പെടുകയാണ്. തീര്‍ച്ചയായിട്ടും കേരളത്തിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് തകര്‍ച്ച ഉണ്ടാവും'- ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates