പരിപാടിക്കെത്തിയ ആര്‍ജെഡി എംഎല്‍എമാര്‍ 
Kerala

ആര്‍ജെഡി എംഎല്‍എമാര്‍ മോദിയുടെ റാലിയില്‍; ഞെട്ടലില്‍ ലാലുവും പാര്‍ട്ടിയും

ആര്‍ജെഡിയുടേത് പ്രീണനരാഷ്ട്രീയമാണെന്ന് മോദി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ രണ്ട് ആര്‍ജെഡി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിയിലെത്തി. നവാഡ എംഎല്‍എ വിഭ ദേവിയും രജൗലി എംഎല്‍എ പ്രകാശ് വീറുമാണ് പരിപാടിയില്‍ പങ്കെടുത്തത്. ആര്‍ജെഡിയുടേത് പ്രീണനരാഷ്ട്രീയമാണെന്ന് മോദി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുത്തത്. സംഭവം ഇതിനകം തന്നെ ആര്‍ജെഡിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.

ആര്‍ജെഡി മുന്‍ എംഎല്‍എ രാജ് ബല്ല യാദവിന്റെ ഭാര്യയാണ് ബിഭാദേവി. ഈയടുത്ത് പോക്‌സോ കേസില്‍ രാജ് ബല്ല യാദവിനെ പട്ന ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സംവരണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രകാശിന് ഇക്കുറി സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

നവാഡ ജില്ലയില്‍ വലിയ സ്വാധീനമുള്ള യാദവ്, കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുടുംബാംഗത്തിന് ആര്‍ജെഡി ടിക്കറ്റ് നിഷേധിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്ന. അദ്ദേഹത്തിന്റെ സഹോദരന്‍ ബിനോദ് യാദവ് ആര്‍ജെഡി വിട്ട് നവാഡ ലോക്സഭാ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

റാലിയില്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ അതിരൂക്ഷവിമര്‍ശമായിരുന്നു മോദി ഉന്നയിച്ചത്. വോട്ട് ബാങ്ക് പ്രീണനത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാര്‍ക്ക് പ്രയോജനം ലഭിക്കാന്‍ ആര്‍ജെഡി, ബിഹാറികളുടെ അധികാരങ്ങള്‍ തട്ടിപ്പറിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു.

Two disgruntled RJD MLAs in Bihar turned up at a rally addressed by Prime Minister Narendra Modi in Gayaji, triggering speculations that they might cross over to the NDA ahead of the assembly polls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT