കോളയാട് സ്വദേശി രാഹുല്‍, മുഴക്കുന്ന് സ്വദേശി ജിതിന്‍ എന്നിവരാണ് പിടിയിലായത് screen grab
Kerala

പൊലീസുകാരന്റെ വീടിന് നേര്‍ക്ക് ബോംബെറിഞ്ഞ കേസ്: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോളയാട് സ്വദേശി രാഹുല്‍, മുഴക്കുന്ന് സ്വദേശി ജിതിന്‍ എന്നിവരാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പൊലീസുകാരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയിലാണ് സംഭവം. കണ്ണവം സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.

കോളയാട് സ്വദേശി രാഹുല്‍, മുഴക്കുന്ന് സ്വദേശി ജിതിന്‍ എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറിഞ്ഞ കേസില്‍ അന്വേഷണം നടന്നുവരുകയായിരുന്നു. ബോംബ് പൊട്ടാതിരുന്നതുകൊണ്ട് വന്‍ ദുരന്തം ഒഴിവായിരുന്നു.

സംഭവത്തിന് പിന്നില്‍ ബൈക്കിലെത്തില രണ്ടംഗ സംഘമാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. മുഖംമൂടി ധരിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കില്‍ പോയ രണ്ട് പേര്‍ അവിടെയുള്ള ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Two RSS workers arrested in connection with bomb hurling at policeman's house in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം; 'ഞങ്ങള്‍ക്കായി ബോര്‍ഡുകളും പ്രകടനങ്ങളും വേണ്ട; നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കരുത്'

1, 2, 3...6,7... ഒന്നാം ഓവര്‍ ഇന്ന് തീരില്ലേ? 'ലക്കും ലഗാനുമില്ലാതെ' ആര്‍ച്ചര്‍; എറിഞ്ഞത് 11 പന്തുകള്‍!

സീസണിലെ ആദ്യ ന്യൂനമര്‍ദത്തിന് സാധ്യത; ബുധനാഴ്ച വരെ ശക്തമായ മഴ; മുന്നറിയിപ്പ്

കാറിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോ എംഡിഎംഎ; കോഴിക്കോട് വൻ ലഹരിവേട്ട, 3 യുവാക്കൾ പിടിയിൽ

SCROLL FOR NEXT