അപകടത്തിന്‍റെ സിസിടിവി ദൃശ്യം 
Kerala

ചെയിൻ പൊട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു

ജോഷ്വ പത്താം ക്ലാസ് വിദ്യാർത്ഥിയും അബി​ഗേൽ പ്ലസ് വൺ വിദ്യാർത്ഥിയുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബൈക്ക് അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. പള്ളം മറ്റത്തിൽ സ്വദേശി ജോഷ്വ ജോയൽ, ചെട്ടിക്കുന്ന് സ്വദേശി അബി​ഗേൽ എന്നിവരാണ് മരിച്ചത്. പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപം പവർ ഹൗസ് ജംക്​ഷനിൽ വച്ച് ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.

ബൈക്കിന്റെ ചെയിൻ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ചെയിൻ പൊട്ടി നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ ബൈക്ക്, എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നു.

ജോഷ്വ സംഭസ്ഥലത്തുവച്ചുതന്നെ മരിച്ചു. മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് അബി​ഗേൽ മരിച്ചത്. ജോഷ്വ പത്താം ക്ലാസ് വിദ്യാർത്ഥിയും അബി​ഗേൽ പ്ലസ് വൺ വിദ്യാർത്ഥിയുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി