പ്രതീകാത്മക ചിത്രം 
Kerala

രണ്ട് ട്രെയിനുകള്‍ റദ്ദാക്കി; ആറ് ട്രെയിനുകള്‍ വൈകും, രണ്ട് ദിവസം നിയന്ത്രണം

മംഗളൂരു-തൊക്കൂര്‍ സെക്ഷനിലെ പാടില്‍, കുലശേഖര സ്‌റ്റേഷനുകള്‍ക്കിടയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മാര്‍ച്ച് 5,6 തീയതികളില്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണമുണ്ടായിരിക്കുമെന്ന് റെയില്‍വെ. മംഗളൂരു-തൊക്കൂര്‍ സെക്ഷനിലെ പാടില്‍, കുലശേഖര സ്‌റ്റേഷനുകള്‍ക്കിടയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. യാത്രയാരംഭിക്കുന്ന സമയം പുനഃക്രമീകരിച്ചതിനാല്‍ ആറ് ട്രെയിനുകള്‍ വൈകും. മാര്‍ച്ച് അഞ്ചിന് പുനെയില്‍ നിന്ന് യാത്ര തിരിക്കുന്ന പുനെ-എറണാകുളം പൂര്‍ണ വീക്ക്‌ലി എക്‌സ്പ്രസ് (11097), മാര്‍ച്ച് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളംഡപുനെ പൂര്‍ണ എക്‌സ്പ്രസ് (11098) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.

മാര്‍ച്ച് ആറിന് രാവിലെ 8.45ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ്‌രഥ് (12202) ആറ് മണിക്കൂര്‍ വൈകി ഉച്ചക്ക് 2.45 നാകും യാത്ര ആരംഭിക്കുക. മാര്‍ച്ച് ആറിന് ഉച്ചക്ക് 1.25ന് എറണാകുളത്ത് നിന്ന് തിരിക്കേണ്ട എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള (12617) നാല് മണിക്കൂര്‍ വൈകി വൈകുന്നേരം 5.25 നാണ് പുറപ്പെടുന്നത്. 

ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് മാര്‍ച്ച് അഞ്ചിന് പുലര്‍ച്ച 5.40ന് പുറപ്പെടണ്ടേ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന്‍ മംഗള (12618) നാല് മണിക്കൂര്‍ വൈകി രാവിലെ 9.40 നാണ് സര്‍വിസ് ആരംഭിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT