അപകടത്തിനിടയാക്കിയ കാര്‍ / ടെലിവിഷന്‍ ചിത്രം 
Kerala

പ്രഭാതസവാരിക്കിറങ്ങിയവര്‍ക്ക് മേല്‍ കാര്‍ പാഞ്ഞു കയറി രണ്ട് സ്ത്രീകള്‍ മരിച്ചു ; കാറിലുണ്ടായിരുന്ന ഡോക്ടര്‍ ഹൃദയസ്തംഭനം മൂലവും മരിച്ചു

കാറില്‍ ആശുപത്രിയിലേക്ക കൊണ്ടുപോയ ഡോക്ടര്‍ സ്വപനയാണ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാത നടത്തത്തിനിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു.  കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും മരിച്ചു. എറണാകുളം പഴങ്ങനാട് ഷാപ്പുംപടിയില്‍  ഇന്ന് പുലര്‍ച്ചെയാണ് അപകടം. 

പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം രാവിലെ നടക്കാനുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാറില്‍ ആശുപത്രിയിലേക്ക കൊണ്ടുപോയ ഡോക്ടര്‍ സ്വപനയാണ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരിച്ചത്. 

പ്രഭാത നടത്തത്തിന് ഇറങ്ങിയവരുടെ മേലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറില്‍ രോഗിക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് കാലിന് പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം