ചാനല്‍ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 
Kerala

ചാനല്‍ ഓഫീസിന് എതിരായ പ്രതിഷേധത്തില്‍ അക്രമം, രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയില്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉണ്ടായ അക്രമങ്ങളില്‍ രണ്ട് പേര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരത്തെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് മിഥുന്‍ മോഹനെ പൊലീസ് പിടികൂടിയത്. തൃശൂരിലെ തേക്കിന്‍കാട് നിന്നാണ് വിഷ്ണു ചന്ദ്രനെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. പ്രതിഷേധം നയിച്ച തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ് വില്‍വട്ടം, മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ ദേവ്, അമല്‍ ജയിംസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

റിപ്പോര്‍ട്ടര്‍ ടിവിയിലെ വനിത മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച പീഡന പരാതിയില്‍ നടപടിയെടുക്കാന്‍ മാനേജ്‌മെന്റ് തയാറാകാത്തതിലാണ് പ്രതിഷധ പ്രകടനം നടത്തിയത് എന്നാണ് സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാര്‍ത്തകള്‍ നല്‍കിയതാണ് അക്രമത്തിന് കാരണമെന്ന് റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റിന്റെ നിലപാട്. വെള്ളിയാഴ്ച രാവിലെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയും ഓഫീസിലെ വാതിലില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.

Two Youth Leaders have been arrested in connection with the violence that occurred during the Youth Congress protest march against Reporter TV's Thrissur bureau.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT