അപകടത്തില്‍ മരിച്ച യുവാക്കള്‍ 
Kerala

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ചിറ്റഞ്ഞൂര്‍ കാവിലക്കാട് കൂളിയാട്ടില്‍ പ്രകാശന്‍ മകന്‍ പ്രണവ് (25), കാവിലക്കാട് മമ്പറമ്പില്‍ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുന്നംകുളം കാണിയാമ്പലില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ചിറ്റഞ്ഞൂര്‍ കാവിലക്കാട് കൂളിയാട്ടില്‍ പ്രകാശന്‍ മകന്‍ പ്രണവ് (25), കാവിലക്കാട് മമ്പറമ്പില്‍ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് അപകടം.

കാണിപ്പയ്യൂരില്‍ നിന്നും ചായ കുടിച്ചു ബൈക്കില്‍ വരികയായിരുന്ന ഇവര്‍ കാണിയാമ്പാല്‍ പനങ്ങായി ഇറക്കത്തില്‍ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്. ഇവര്‍ക്കൊപ്പം മറ്റൊരു ബൈക്കില്‍ ഉണ്ടായിരുന്നവര്‍ പുറകില്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Two youths killed as speeding bike crashes into electric pole

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

'ഇരട്ടത്താപ്പിന്റെ റാണിമാര്‍, ആണുങ്ങളെ ആക്രമിക്കാനുണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പ്'; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ് ബാബു

​പാചക വാതകം ലാഭിക്കാം; ഇങ്ങനെ ചെയ്യൂ

വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും, നിയമ ഭേദഗതിക്ക് സര്‍ക്കാര്‍

യുവതിയുടെ ശരീരത്തില്‍ തിളച്ച പാല്‍ ഒഴിച്ചു, തോള്‍ മുതല്‍ കാല്‍മുട്ടു വരെ പൊള്ളലേറ്റു; യുവാവ് അറസ്റ്റില്‍

SCROLL FOR NEXT