Voters queu ANI
Kerala

Kerala Election 2026: പോളിങ്ങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണട ധരിച്ച് എത്തി; യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ചീഫ് ഏജന്റിന്റെ കണ്ണട പൊലീസ് പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

കാസർകോട് : നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, കാസർകോട് ജില്ലയിലെ ഉദുമയിൽ ഒളികാമറയുള്ള കണ്ണട ധരിച്ച് പോളിങ്ങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിലായി. യുഡിഎഫ് സ്ഥാനാർഥി കെ നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാൽ ആണ് പിടിയിലായത്.

ബേക്കൽ ഇസ്ലാമിക് എഎൽപി സ്കൂളിലെ പോളിങ്ങ് ബൂത്തിൽ വെച്ച് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചീഫ് ഏജന്റിനെ പിടികൂടിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ചീഫ് ഏജന്റിന്റെ കണ്ണട പൊലീസ് പിടിച്ചെടുത്തു.

കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിൽ ബഡാജെ ഗവ എൽപി സ്കൂളിലെ 21 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിനേക്കാൾ അധികം വോട്ടിങ്ങ് യന്ത്രത്തിൽ തെളിഞ്ഞു. 202 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ യന്ത്രത്തിൽ 204 എന്നാണ് തെളിഞ്ഞതെന്ന് ബൂത്ത് ഏജൻ്റുമാർ പരാതിപ്പെട്ടു. ഇതേ തുടർന്ന് വോട്ടിങ്ങ് കുറച്ചുസമയം നിർത്തിവച്ചു.

The chief agent of the UDF candidate was arrested for entering a polling booth wearing glasses with a hidden camera in Uduma, Kasaragod district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026 live: കനത്ത പോളിങ് , 60 ശതമാനം പിന്നിട്ടു, എറണാകുളം മുന്നില്‍

'അന്ന് എനിക്ക് 8 വയസ്, നിനക്ക് 12'; പ്രിയ കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്ന് സാനിയ അയ്യപ്പൻ

ചോറും പരിപ്പു കറിയും, ​ഗുണം കിട്ടണമെങ്കിൽ ഇങ്ങനെ കഴിക്കണം

'യുഡിഎഫിന് 100 സീറ്റുകള്‍ വരെ സാധ്യത, പേരാവൂരില്‍ ഒരു അട്ടിമറിയുണ്ടാകില്ല'

ഇന്ന് ഡേവിഡ് മില്ലർ,അന്ന് ജഡേജ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 2013ലെ മത്സരം ചർച്ചയാക്കി സോഷ്യൽ മീഡിയ (വിഡിയോ )

SCROLL FOR NEXT