liquor policy പ്രതീകാത്മക ചിത്രം
Kerala

എൽഡിഎഫ് സർക്കാരിന്റെ മദ്യനയം തിരുത്തും: പുതിയ മദ്യനയം നവംബറോടെ

ചർച്ചകൾ പൂർത്തിയായി വരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ആലപ്പുഴ: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു. പുതിയ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും വിവിധ മേഖലകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ സർക്കാർ ക്രോഡീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. എക്സൈസ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നയരൂപീകരണത്തിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നാല് മുതൽ അഞ്ച് ദിവസം വരെ നീണ്ട വിപുലമായ കൂടിയാലോചനകളാണ് നടന്നത്. മദ്യവിരുദ്ധ സമിതികൾ, ലഹരിവിരുദ്ധ സംഘടനകൾ, മദ്യവ്യവസായ മേഖലയിലെ തൊഴിലാളി യൂണിയനുകൾ, പൊതുസമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികൾ എന്നിവരുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഇവരിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സർക്കാരിലും യുഡിഎഫിലും ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ നയത്തിന് രൂപം നൽകുക. നവംബർ പകുതിയോടെയോ മാസാവസാനത്തോടെയോ പുതിയ മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടിയിലെ ഒരു ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ നടപടി വിവാദമായതോടെയാണ് പുതിയ മദ്യ നയം വീണ്ടും ചർച്ചയായത്. എക്സൈസ് വകുപ്പ് അടിയന്തരമായി ഇടപെട്ട് വിവാദ ലൈസൻസ് സസ്പെൻഡ് ചെയ്തു. മുൻ എൽഡിഎഫ് സർക്കാർ 2024-ൽ ഫോറിൻ ലിക്കർ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം ലൈസൻസുള്ള ബേക്കറികൾക്കും ഷോപ്പിംഗ് സെന്ററുകൾക്കും ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയിരുന്നു. ഈ ഭേദഗതിയുടെ മറവിൽ ചാലക്കുടിയിലെ സ്ഥാപനം എക്സൈസ് കമ്മീഷണറെ സമീപിച്ച് നിശ്ചിത ഫീസ് അടച്ച് കഴിഞ്ഞ ജൂണിൽ ലൈസൻസ് കരസ്ഥമാക്കുകയായിരുന്നു.

സ്ഥാപനം ഹോർട്ടി വൈൻ വിൽപന ആരംഭിക്കാൻ തീരുമാനിച്ച വിവരം പരസ്യമായതോടെയാണ് സംഭവം വിവാദമായതും എക്സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതും. സർക്കാരിന്റെ പുതിയ മദ്യനയം രൂപീകരണ ഘട്ടത്തിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ലൈസൻസ് റദ്ദാക്കിയത്. ലൈസൻസ് അപേക്ഷ കൈകാര്യം ചെയ്ത അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ എക്സൈസ് വകുപ്പ് സ്ഥലംമാറ്റി. ബേക്കറിക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് കമ്മീഷണർ വിശദമായ റിപ്പോർട്ട് മന്ത്രിക്കും സമർപ്പിച്ചിട്ടുണ്ട്.

Kerala Excise Minister M. Liju announced that the UDF government will unveil a new liquor policy by mid or late November, replacing the framework established by the previous LDF administration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

യാത്രയ്ക്കിടെ ആകാശത്ത് എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നു, ധാക്കയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം

അസ്ഹറുദ്ദീൻ 139, സച്ചിൻ 112! രഞ്ജിയിൽ കേരളത്തിന് മികച്ച സ്‌കോര്‍

മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും അഭിനയിക്കാന്‍ അവസരം; 'വിസില്‍' ഉയരുന്നു

ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് പ്രസംഗിച്ചതിന് പിന്നാലെ തലയിലേക്ക് ഭീമൻ കുരിശുരൂപം വീണു; കുർബാനയ്ക്കിടെ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം