പി ജെ ജോസഫ്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംകെ മുനീര്‍ / ഫയല്‍ ചിത്രം 
Kerala

എന്തുകൊണ്ട് തോറ്റു ?; യുഡിഎഫ് നേതൃയോഗം ഇന്ന് ; പിണറായിയുടെ കേരളയാത്രയ്ക്ക് ബദല്‍ ജാഥ പരിഗണനയില്‍

യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നണിക്കേറ്റ തോല്‍വി വിലയിരുത്താനാണ് നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുന്നണിയ്ക്കകത്തും കോണ്‍ഗ്രസിലും ഉണ്ടായ അനൈക്യം തിരിച്ചടിയായെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തല്‍.

യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയേക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യ വിഴുപ്പലക്കലില്‍ കോണ്‍ഗ്രസിനെ മുസ്ലിം ലീഗ് അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇതേ വികാരം തന്നെയാണ് മറ്റ് കക്ഷികള്‍ക്കുമുള്ളത്. 

നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുക ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 22 മുതല്‍ കേരള പര്യടനം നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതിന് ബദല്‍ ജാഥയും യുഡിഎഫിന്റെ പരിഗണനയിലുണ്ട്. 

അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം ഇന്ന് ചേരും. ഓരോ ജില്ലയിലെയും തെരഞ്ഞെടുപ്പ് വിജയപരാജയങ്ങള്‍ സംബന്ധിച്ച് അതത് ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ രാഷ്ട്രീയ കാര്യസമിതി യോഗം നിര്‍ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് നേതൃയോഗം പരിഗണിക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

കൈക്കൂലിക്കേസിൽ കുടുങ്ങി ജയിൽ ഡിഐജി, രാഹുലിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

പോറ്റിയെ കേറ്റിയെ... ഇനി പാടാനില്ല; വികാരം വ്രണപ്പെട്ടത് വിശ്വാസികളായി ചമയുന്നവര്‍ക്കെന്ന് അണിയറ പ്രവര്‍ത്തകര്‍

SCROLL FOR NEXT