UDF  ഫെയ്സ്ബുക്ക്
Kerala

യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം; മദ്യനയം അടക്കം ചർച്ചയാകും

സര്‍ക്കാര്‍ രൂപീകരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യ യുഡിഎഫ് യോഗം വ്യാഴാഴ്ച ( ജൂലൈ 30 ന് ) ചേരും. സര്‍ക്കാര്‍ രൂപീകരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് യുഡിഎഫ് യോഗം വിളിച്ചത്.

മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് യോഗം നടക്കുക. മദ്യ നയമാകും യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് സൂചന. സര്‍ക്കാരിന്റെ നൂറുദിന പദ്ധതി നടത്തിപ്പും പുരോഗതിയും വിലയിരുത്തിയേക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു വിവാദ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.

ബോര്‍ഡ് കോര്‍പ്പറേഷനുകളിലെ സ്ഥാനവിഭജനവും നിയമനങ്ങളും, ഘടകകക്ഷി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കുള്ള അനുമതിയിലെ കാലതാമസം എന്നീ വിഷയങ്ങളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് എടുക്കുന്ന നിലപാട് നിര്‍ണായകമായിരിക്കും.

UDF meeting on the 30th of this month, liquor policy to be discussed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി പ്രവര്‍ത്തകര്‍ക്ക് പദവിയേക്കാള്‍ വലുത് രാജ്യവും യുവാക്കളും'; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ അമിത് ഷാ

തുണിത്തരങ്ങളെന്ന പേരിൽ കൊറിയർ, ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ

തൈരോ യോ​ഗർട്ടോ, ഏതാണ് കൂടുതൽ ആരോ​ഗ്യകരം

'കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചു പോയീന്ന് കേട്ടു'; കൃഷ്ണകുമാറിനും പേളിക്കുമെതിരെ ചന്തു

'പുലര്‍ച്ചെ വരെ ഉറങ്ങാതിരിക്കും, മകനെയോര്‍ത്ത് അഭിമാനം';വികാരാധീനയായി അഭിജിത് ദീപ്‌കെയുടെ അമ്മ