Rajeev Chandrasekhar ഫോട്ടോ : ആൽബിൻ മാത്യു/ എക്സ്പ്രസ്
Kerala

യുഡിഎഫ് 40- 50 സീറ്റിലൊതുങ്ങും, കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന അവസാന തെരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖര്‍

തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി നിര്‍ണായക ശക്തിയായി ഉയര്‍ന്നുവരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 40 മുതല്‍ 50 സീറ്റുകളില്‍ ഒതുങ്ങുമെന്ന് ബിജെപി. ഇടതുമുന്നണിക്ക് വീണ്ടും അധികാരം ലഭിക്കാന്‍ ഒരു സാധ്യതയുമില്ല. കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റും നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രീ പോള്‍ ചാറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ഇലക്ഷനാകും ഇത്. തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി നിര്‍ണായക ശക്തിയായി ഉയര്‍ന്നുവരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 2026 നു ശേഷം സംസ്ഥാനത്ത് ദ്വിമുഖ തെരഞ്ഞെടുപ്പാകും നടക്കുക. ഒരു സൈഡില്‍ എന്‍ഡിഎ എങ്കില്‍ മറു സൈഡില്‍ ഇന്‍ഡി മുന്നണിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം വോട്ടുകള്‍ ലഭിക്കുമെന്ന യുഡിഎഫ് മോഹം സംഭവിക്കില്ല. ഭരണവിരുദ്ധ വോട്ടുകള്‍ അവര്‍ക്ക് അനുകൂലമായി ലഭിക്കില്ല. സിപിഎം ബിജെപിയുടെ ബി ടീമാണെന്ന വാദം ശരാശരി മലയാളി വിശ്വസിക്കില്ല. കാരണം ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയ അക്രമങ്ങളുടെ ചരിത്രം അത്രത്തോളമുണ്ട്. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാകുക എന്നത് അസാധ്യമാണ്. ബിജെപിയുടെ ഏറ്റവും വലിയ ലക്ഷ്യം കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നതാണ്. യഥാര്‍ത്ഥത്തിലുള്ള 'ഡീല്‍' സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഏകീകരിക്കാന്‍ പോകുന്നത് മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകള്‍ മാത്രമാണ്. എല്ലാ മുസ്ലീങ്ങളും ഈ രണ്ട് ഗ്രൂപ്പുകളുമായും യോജിക്കുന്നില്ല. എല്ലാ ക്രിസ്ത്യാനികളും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നതും കരുതാനാവില്ല. എന്‍ഡിഎയുടെ സര്‍വേ പ്രകാരം, യുഡിഎഫ് 40-50 സീറ്റുകളില്‍ ഒതുങ്ങും. യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ 'എ ടീം', 'ബി ടീം' തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ലല്ലോ എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിക്കുന്നു.

ഉറച്ച സീറ്റുകളെന്ന് കരുതപ്പെടുന്ന നിരവധി മണ്ഡലങ്ങള്‍ എല്‍ഡിഎഫിനും യുഡിഎഫിനും നഷ്ടപ്പെടും. കഴിഞ്ഞ നവംബറില്‍ ബിജെപി നടത്തിയ സര്‍വേ പ്രകാരം, 68% മലയാളികളും യുഡിഎഫിലും എല്‍ഡിഎഫിലും അതൃപ്തരാണ്. ഏകദേശം 62% പേര്‍ നരേന്ദ്രമോദിയെ മികച്ച രാഷ്ട്രീയ നേതാവായി കണക്കാക്കുന്നു. ഇതുവഴി എന്‍ഡിഎ എന്ന മൂന്നാമത്തെ ഓപ്ഷന്‍ കൂടി വ്യക്തമാകുകയാണ്. കേരളത്തില്‍ രണ്ടു സാധ്യതകളാണ് മുന്നിലുള്ളത് കോണ്‍ഗ്രസ് അല്ലെങ്കില്‍ എന്‍ഡിഎ എന്നതാണത്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ പക്ഷത്ത് നില്‍ക്കുന്നു എന്നാണ് സിപിഎം അവകാശപ്പെടുന്നത്. എന്നാല്‍ ഇടതുപക്ഷത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മൂന്ന് എംഎല്‍എമാര്‍/ മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. നേമം എംഎല്‍എ വി ശിവന്‍കുട്ടി എന്നെ വ്യവസായി എന്ന് വിളിക്കുന്നു. അതില്‍ എന്താണ് തെറ്റ്? പിണറായിയുടെ മകളും ഒരു സംരംഭകയല്ലേ?. രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

പിണറായി വിജയന്‍ മുതിര്‍ന്ന നേതാവാണ്. പക്ഷേ, മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവും വലിയ പരാജയമാണ്. കേരളത്തിന്റെ നഷ്ടപ്പെട്ട ഒരു ദശകത്തിന്റെ ശില്‍പി എന്നാകും അദ്ദേഹം വിശേഷിപ്പിക്കപ്പെടുക. വി ഡി സതീശനെക്കുറിച്ച് എന്തു പറയാനാണ്. അദ്ദേഹം ഒരു കോണ്‍ഗ്രസുകാരനാണ്. കൂടുതലൊന്നും പറയേണ്ടതില്ലല്ലോ! രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

BJP state president Rajeev Chandrasekhar says UDF will be limited to 40 to 50 seats in the Kerala assembly elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 2700 പോയിന്റ് മുന്നേറി; രൂപയ്ക്ക് 50 പൈസ നേട്ടം

ഇഎംഐ വര്‍ധിക്കില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ വായ്പ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

ഒറ്റയടിക്ക് 2920 രൂപ വര്‍ധിച്ചു; സ്വർണവില 1,10,000ന് മുകളിൽ

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വിഡിയോ; കേസെടുത്ത് സൈബര്‍ പൊലീസ്

ലഷ്‌കര്‍ ഭീകരശൃംഖല തകര്‍ത്തു; രണ്ട് പാക് ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍, ആയുധങ്ങള്‍ കണ്ടെടുത്തു

SCROLL FOR NEXT