പണം മകന്റെ അക്കൗണ്ടിലേക്ക് മാറ്റി; ആസ്തി വിവരങ്ങള്‍ തെറ്റായി നല്‍കി; ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ആസ്തി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ ആണ് പരാതി നല്‍കിയത്
g sudhakaran
ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Updated on: 
1 min read

ആലപ്പുഴ: തെരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആലപ്പുഴ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍. ആസ്തി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി.

g sudhakaran
'ഏതു സമയവും ആനകൾ കയറിവരും, എന്തിനാണ് ഇവിടേക്ക് ആളുകളെ കൊണ്ടുവന്ന് ദുരിതത്തിലാക്കുന്നത്?'; വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ ഭൂമിക്കെതിരെ പ്രദേശവാസികൾ

സത്യവാങ്മൂലത്തില്‍ സാമ്പത്തിക കണക്കുകള്‍ തെറ്റായി കാണിച്ചുവെന്നാണ് പരാതി. ബാങ്ക് അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം കൈമാറി. ആലപ്പുഴ സര്‍വെന്റസ് കോ ഓപ്പറേറ്റീവ് ബാങ്കിലുണ്ടായിരുന്ന 50 ലക്ഷം രൂപര നോമിനേഷന്‍ നല്‍കുന്നതിന് ഏഴ് ദിവസം മുന്‍പ് മകന്റെ പേരിലെ സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റി. കൂടാതെ മകന്റെ പേരില്‍ ഒരു കോടി രൂപയും മരുമകളുടെ പേരില്‍ ഒരു കോടി രൂപയും ഫികസ്ഡ് ഡെപ്പോസിറ്റ് ചെയ്തതായും മകനും മരുമകള്‍ക്കും യാതൊരു രീതിയിലും തുക സമ്പാദിക്കാന്‍ വരുമാനമുള്ള ജോലിയില്ലെന്നും പരാതിയില്‍ പറയുന്നു.

g sudhakaran
കൊട്ടിക്കലാശത്തിനിടെ വ്യാപക അക്രമം; പറവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു, കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്ക്

ഈ തുക സുധാകരന്‍ അനധികൃതമായി സമ്പാദിച്ചതാണെന്നും ഇതില്‍ അന്വേഷണം വേണമെന്നും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്‌.

Summary

Complaint filed with the Election Commission against G. Sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sarfaraz Khan batting
Supreme Court
Supreme Court
Top 5 News Today
X

FOLLOW US

ON GOOGLE DISCOVER