വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര ഏറെ പിന്നില്‍ 
Kerala

അനില്‍ ഇക്കുറി 'അക്കരെ'; വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി

വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര ഏറെ പിന്നില്‍

Author : സമകാലിക മലയാളം ഡെസ്ക്


ടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര ഏറെ പിന്നില്‍. 11,987 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പിള്ളിയ്ക്കുള്ളത്. തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മണ്ഡലം, ഒടുലില്‍ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും നാല്‍പ്പത്തിയാറ് വോട്ടിന് കടന്നുകൂടിയ അനില്‍ അക്കര ഇത്തവണ കനത്ത തിരിച്ചടി ഏറ്റുവാങ്ങി. 

ലൈഫ് മിഷന്‍ പദ്ധതി വിവാദം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലത്തില്‍, എല്‍ഡിഎഫിന് അഭിമാനപ്പോരാട്ടമായിരുന്നു. സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ അനില്‍ അക്കരയെ ഏതു വിധേനയും നിയമസഭയ്ക്ക് പുറത്തുനിര്‍ത്തുക എന്ന ഒറ്റത്തീരുമാനവുമായി രംഗത്തിറങ്ങിയ സിപിഎം ഒടുവില്‍ ലക്ഷ്യം കാണുകയുംചെയ്തു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ യുഡിഎഫിന് ആകെ കിട്ടിയ മണ്ഡലമായിരുന്നു വടക്കാഞ്ചേരി. ഇത്തവണ വടക്കാഞ്ചേരി ഇടതുവഴിയിലേക്ക് തിരിഞ്ഞു. ചാലക്കുടിയില്‍ മാത്രമാണ് നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21