ഫയല്‍ ചിത്രം 
Kerala

യുഡിഎഫിന്റേത് അന്ധവിശ്വാസ സംരക്ഷണം; സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് പുന്നല ശ്രീകുമാര്‍ 

യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച സ​ർ​ക്കാ​ർ അ​തി​ലു​റ​ച്ച് നി​ൽ​ക്ക​ണ​മെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ശ​ബ​രി​മ​ല പ്ര​ശ്ന​ത്തി​ൽ ആ​ർ​ജ​വം കാ​ണി​ക്ക​ണ​മെ​ന്ന് ന​വോ​ത്ഥാ​ന​ സ​മി​തി ക​ൺ​വീ​ന​ർ പു​ന്ന​ല ശ്രീ​കു​മാ​ർ. യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച സ​ർ​ക്കാ​ർ അതില്‍ തന്നെ ഉറച്ച്‌ നി​ൽ​ക്ക​ണ​മെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

യു​വ​തീ​ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച് കൊണ്ടുള്ള സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് ആ​ർ​ജ​വ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. കോ​ട​തി വി​ധി വ​ന്ന​ശേ​ഷം ച​ർ​ച്ച​യാ​കാ​മെ​ന്ന നി​ല​പാ​ട് പ്രീ​ണി​പ്പി​ക്ക​ൽ ന​യ​മാ​ണെ​ന്നും അ​തി​ലൂ​ടെ ന​വോ​ത്ഥാ​ന​സ​മി​തി​യു​ടെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടു. 

യു​ഡി​എ​ഫിന്റെ ക​ര​ട് നി​യ​മം അ​ന്ധ​വി​ശ്വാ​സ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​താ​ണ്. അ​ത്ത​ര​ത്തി​ൽ അ​ന്ധ​വി​ശ്വാ​സ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് നി​യ​മം ത​യാ​റാ​ക്കു​ന്ന യു​ഡി​എ​ഫ് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തെ ന​യി​ക്കാ​ൻ യോ​ഗ്യ​രാ​ണോ​യെ​ന്ന് കേ​ര​ളം ച​ർ​ച്ച ചെ​യ്യു​മെ​ന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും

'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം