കടുത്ത ചൂടിനെ നേരിടാൻ കുട ചൂടി കച്ചവടം നടത്തുന്ന സ്ത്രീ  ഫയൽ
Kerala

എന്റമ്മോ!, മൂന്നാറില്‍ 10, നാലിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാറില്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാറില്‍. അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് മൂന്നാറില്‍ രേഖപ്പെടുത്തിയത് 10 ആണ്. ഇതിന് പുറമേ കോന്നി (8), ചെങ്ങന്നൂര്‍ (8), ചങ്ങനാശ്ശേരി(8) എന്നിവിടങ്ങളിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. ജാഗ്രതയുടെ ഭാഗമായി ഈ നാലു പ്രദേശത്തും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 8 മുതല്‍ പത്തുവരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

കൊട്ടാരക്കര, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി, എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറിനും ഏഴിനും ഇടയിലാണ് ഈ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കണം. മലമ്പ്രദേശങ്ങള്‍ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ യുവി സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും യുവി സൂചിക ഉയര്‍ന്നതായിരിക്കുമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

Ultraviolet index 10 in Munnar, high at four places; Orange alert, caution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജഡ്ജിമാര്‍ വിഡ്ഢികള്‍, വളര്‍ത്തുപട്ടികള്‍; ഇന്ത്യ താരിഫ് നല്‍കും, അമേരിക്ക തരില്ല'; സുപ്രീംകോടതി വിധി തള്ളി ട്രംപ്

'അച്ഛന്റെ പേര് വച്ച് നായരാണോ എന്ന് ചോദിക്കും'; സ്കൂൾ കാലം മുതൽ നേരിട്ട ചോദ്യത്തെക്കുറിച്ച് അന്ന ബെൻ

ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ സൂപ്പര്‍ 8 മഴയില്‍ ഒലിക്കുമോ? കളി നടന്നില്ലെങ്കില്‍...

പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നാടന്‍പാട്ട് സംഘത്തിന്റെ വാന്‍ മരത്തിലിടിച്ചു; യുവഗായികയ്ക്ക് ദാരുണാന്ത്യം

ഇക്കാര്യങ്ങൾ ശീലിച്ചാല്‍ രാത്രി ഉറക്കം നിങ്ങളെ തേടി വരും

SCROLL FOR NEXT