ഉമാ തോമസിന്റെ മകന്‍ മാധ്യമങ്ങളെ കാണുന്നു  വിഡിയോ ദൃശ്യം
Kerala

'അമ്മയ്ക്കായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി; വേദന മാറി, രണ്ടുദിവസത്തിനകം വെന്റിലേറ്റില്‍ നിന്ന് മാറ്റും'

അമ്മയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് മകന്‍ വിഷ്ണു പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം. രണ്ടുദിവസത്തിനകം വെന്റിലേറ്ററില്‍ നിന്ന് മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് കൃത്യമായ ഒരു ഡേറ്റ് പറയാന്‍ കഴിയില്ല. എന്നിരുന്നാലും ആരോഗ്യനിലയിലെ പുരോഗതി കണക്കിലെടുത്ത് രണ്ട് ദിവസത്തിനുള്ളില്‍ മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.

ശ്വാസകോശത്തിനടിയിലായി ഒരു നീര്‍ക്കെട്ട് ഉണ്ട്. അത് കുറയാനായി ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നുണ്ട് ലിവര്‍ ഫംങ്ഷനിലോ, കിഡ്‌നി ഫങ്ഷ്‌നിലോ വലിയ വ്യതിയാങ്ങള്‍ ഉണ്ടായിട്ടില്ല. നിലവിലെ പ്രോട്ടോ കോള്‍ തുടരും. വേദനയ്ക്ക് കുറവുണ്ടെന്ന് അവര്‍ തന്നെ പറയുന്നുണ്ട്. സംസാരിക്കുന്നുണ്ടെന്നും ഓര്‍മക്കുറവുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അമ്മയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് മകന്‍ വിഷ്ണു പറഞ്ഞു. അമ്മയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും മകന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!