Kerala

Arattupuzha pooram| പൂരപ്പാടം ഭൂലോക വൈകുണ്ഡമായി; അവിസ്മരണീയം ആറാട്ടുപുഴ പൂരം - വിഡിയോ

അഞ്ചു കാലങ്ങളിലായി മണിക്കൂറുകള്‍ നീണ്ട പഞ്ചാരിമേളം മേളാസ്വാദകരെ ആവേശത്തിലാറാടിച്ചു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മേളപ്പെരുമഴയില്‍ നനഞ്ഞ് ആവേശത്തിരയിളക്കത്തില്‍ അവിസ്മരണീയമായി ആറാട്ടുപുഴ പൂരം. പഞ്ചാരിപ്പെരുമയില്‍ ശാസ്താവ് എഴുന്നള്ളി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ആറാട്ടുപുഴ ശാസ്താവ് നിത്യപൂജകള്‍ക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളിയത്.

പടിഞ്ഞാറെ നടയില്‍ പതിനഞ്ച് ആനകള്‍ അണിനിരന്നു. പാമ്പാടി രാജന്‍ തിടമ്പേറ്റി. പെരുവനം സതീശന്‍ മാരാര്‍ പ്രമാണിയായി 250ല്‍ പരം വാദ്യ കലാകാരന്‍മാര്‍ ചേര്‍ന്ന് പഞ്ചാരിമേളത്തിന് തുടക്കമിട്ടു. കുറുങ്കുഴലില്‍ കീഴൂട്ട് നന്ദനനും വലന്തലയില്‍ പെരുവനം ഗോപാലകൃഷ്ണനും കൊമ്പില്‍ കുമ്മത്ത് രാമന്‍ കുട്ടി നായരും ഇലത്താളത്തില്‍ കുമ്മത്ത് നന്ദനനും പഞ്ചാരി മേളത്തിന് പ്രമാണിമാരായി. അഞ്ചു കാലങ്ങളിലായി മണിക്കൂറുകള്‍ നീണ്ട പഞ്ചാരിമേളം മേളാസ്വാദകരെ ആവേശത്തിലാറാടിച്ചു.

തുടര്‍ന്ന് തൃപ്രയാര്‍ തേവര്‍ കൈതവളപ്പില്‍ എത്തിയിട്ടുണ്ടോ എന്ന് ആരായുന്ന ചടങ്ങിനായി ഏഴ് ആനകളുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടംവരെ പോയി നിലപാടുതറയില്‍ ഏവര്‍ക്കും ആതിഥ്യമരുളി നിന്നു. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തില്‍ ചാത്തക്കുടം ശാസ്താവിന് നിലപാടു നില്‍ക്കാനേല്‍പ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്ക്ക് മടങ്ങി. തുടര്‍ന്ന് ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്ക്കുമിടയിലായി വിശാലമായ പാടത്ത് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായി മറ്റ് ദേവീ ദേവന്‍മാരുടെ പൂരങ്ങളും തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT