കേരള നിയമസഭ/ഫയല്‍ 
Kerala

ഏക സിവില്‍ കോഡ്; നാളെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും, പിന്തുണയ്ക്കാന്‍ പ്രതിപക്ഷം

ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും. 15ാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്നാണ് ആരംഭിച്ചത്. 12 ദിവസം സമ്മേളിച്ച് 24നു സമ്മേളനം സമാപിക്കും.

ഏക സിവില്‍ കോഡ് വിഷയത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും പ്രത്യേകം പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതേസമയം, നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രമേയത്തെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നേരത്തെ, പൗരത്വ നിയമ ഭേദഗതി വിഷയത്തിലും കേരള നിയമസഭ സമാനരീതിയില്‍ പ്രമേയം പാസാക്കിയിരുന്നു. 

വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, മതനിന്ദ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവര്‍ക്കും ബാധകമായ പൊതുനിയമം നടപ്പാക്കാനാണ് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത് എന്നാണ് കേന്ദ്രത്തിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT