ഫയല്‍ ചിത്രം 
Kerala

ഈ മാസം 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധം 

ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ മാസം 13-ാം തിയതി മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കും. യൂണിഫോം നിർബന്ധമാക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഇത്. 

ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും തുറക്കാനും തീരുമാനമായിട്ടുണ്ട്. ഇവ ഈ മാസം എട്ട് മുതൽ തുറന്ന് പ്രവർത്തിക്കും. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാർക്കും സ്കൂളുകളിൽ എത്താം.

വാക്സിൻ എടുക്കാത്തവർക്ക് എല്ലാ ആഴ്ചയും ആർട്ടിപിസിആർ

വാക്സിൻ എടുക്കാത്ത അധ്യാപകർ എല്ലാ ആഴ്ചയും ആർട്ടിപിസിആർ റിസൾട്ട് നൽകണം. ആരോഗ്യ പ്രശ്നം ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിർദേശം. കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സിനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. ഒട്ടും സഹകരിക്കാത്ത അധ്യാപകർക്ക് ലീവ് എടുക്കാൻ അവസരമുണ്ട്. ശമ്പളമില്ലാത്ത അവധി ഇവർക്ക് അനുവദിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT