എസ്ജി കോഫീ ടൈംസിന്റെ പോസ്റ്റര്‍ 
Kerala

കലുങ്ക് സംവാദം വെട്ടിലാക്കി; 'നമുക്ക് പറയാം; എല്ലാവര്‍ക്കും കേള്‍ക്കാം; സുരേഷ് ഗോപിയുമായി സംസാരിക്കാം'; വീണ്ടും 'എസ്ജി കോഫീ ടൈംസ്'

ചേര്‍പ്പിലും, ഇരിങ്ങാലക്കുടയിലും സഹായാഭ്യര്‍ഥനയുമായി എത്തിയവരെ അപമാനിക്കും വിധം പരിഹസിച്ചത് ഇടതുപാര്‍ട്ടികള്‍ മുതലെടുക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കലുങ്ക് സംവാദം നിരന്തരം വിവാദമാകുന്നതിനിടെ എസ്ജി കോഫീ ടൈമുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും രംഗത്ത്. തൃശൂര്‍ അയ്യന്തോളിലും പുതൂര്‍ക്കരയിലും ഞായറാഴ്ച പരിപാടി നടക്കും. കലുങ്ക് സംവാദത്തിലെ വിവാദങ്ങള്‍ തിരിച്ചടിയായെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പഴയ പരിപാടിയുമായി വീണ്ടും രംഗത്തെത്തിയതെന്നാണ് വിവരം.

കേന്ദ്രമന്ത്രി സുരേഷ്ഗോപി അടുത്തിടെ ആരംഭിച്ച കലുങ്ക് സംവാദ പരിപാടി പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെ പലപ്പോഴും വെട്ടിലാക്കിയിരുന്നു. ചേര്‍പ്പിലും ഇരിങ്ങാലക്കുടയിലും സഹായാഭ്യര്‍ഥനയുമായി എത്തിയവരെ അപമാനിക്കും വിധം പരിഹസിച്ചത് ഇടതുപാര്‍ട്ടികള്‍ മുതലെടുക്കുകയും ചെയ്തു. ഇതോടെയാണ് കലുങ്ക് സംവാദത്തിനു പകരം 2023ല്‍ തുടങ്ങിവച്ച എസ്ജീസ് കോഫീ ടൈം പുനരവതരിപ്പിക്കുന്നത്. 2023ല്‍ എസ്ജീസ് കോഫീടൈം എന്ന സുരേഷ് ഗോപിയുടെ പരിപാടി വലിയ വിജയമായിരുന്നു.

നഗരത്തിലെ റോഡുകളുടെ വികസനവും ഡ്രെയിനേജും സംബന്ധിച്ച് മേയറുമായി സുരേഷ് ഗോപി ചര്‍ച്ച നടത്തിയിരുന്നു. അവസരം ലഭിച്ചാല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അക്കാര്യം പരിഗണിക്കുമെന്നും മണ്ണുത്തി ചൂണ്ടല്‍ എലിവേറ്റഡ് പാത തന്റെ സ്വപ്ന പദ്ധതിയാണ് തുടങ്ങി നിരവധി കാര്യങ്ങള്‍ അന്ന് സുരേഷ് ഗോപി പങ്കുവച്ചിരുന്നു. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ അറിയാനാണ് ഇത്തരം ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും വികസനവും പ്രശ്‌നങ്ങളും മാത്രമാണ് ചര്‍ച്ചയെന്നുമായിരുന്നു സുരേഷ് ഗോപി അന്ന് പറഞ്ഞത്. കേന്ദ്രമന്ത്രിയായതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും എസ്ജി കോഫീ ടൈമുമായി രംഗത്തുവരുന്നത്. സുരേഷ് ഗോപിയുമായി സംസാരിക്കാം നമുക്ക് പറയാം എല്ലാവര്‍ക്കും കേള്‍ക്കാം എന്നാണ് പരിപാടിയുടെ തലവാചകം.

Union Minister Suresh Gopi is back with 'SG Coffee Times'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില ഉയരും; തീരുമാനം ഈയാഴ്ച; റിപ്പോര്‍ട്ട്

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 'കേന്ദ്ര ജീവനക്കാർ'; സുപ്രീം കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, നാളെ പ്രത്യേക സിറ്റിങ്

SCROLL FOR NEXT