സുരേഷ് ഗോപി /Suresh Gopi പിടിഐ
Kerala

ആഗോള അയ്യപ്പ സംഗമത്തില്‍ സുരേഷ് ഗോപി പങ്കെടുക്കുമോ? ഞാനൊരു മന്ത്രിയാണെന്ന് മറുപടി

സേവാഭാരതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിന്നാലെ ഞാനൊരു മന്ത്രിയാണെന്ന് മറുപടി. സേവാഭാരതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിനെതിരെ ബിജെപി വ്യാപക വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ സാന്നിധ്യം സംബന്ധിച്ച ചോദ്യം ഉയര്‍ത്തിയത്.

ആഗോള അയ്യപ്പസംഗമത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, വീട്ടിലെത്തി ക്ഷണിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെയും മറ്റ് നാല് മന്ത്രിമാരെയും സംഗമത്തിനു ക്ഷണിക്കുമെന്ന് സംഘാടകര്‍ നേരത്തേ അറിയിച്ചിരുന്നു.

Union Minister Suresh Gopi responds to Ayyappa Sangamam invitation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT