AKG Centre 
Kerala

എകെജി സെന്റർ പഠന ഗവേഷണ സ്ഥാപനമല്ല; സർവകലാശാലാ ഭൂമി നൽകിയതിനെതിരെ ഹർജി; എംവി ​ഗോവിന്ദന് ഹെെക്കോടതി നോട്ടീസ്

സാമൂഹികപ്രവർത്തകനും സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാറുമായ ആർ.എസ്. ശശികുമാറാണ് ഹർജി ഫയൽ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി എകെജി സെന്ററിന് കൈമാറിയത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ സിപിഎമ്മിന് നോട്ടീസ്. വിശദാംശങ്ങൾ അറിയിക്കാൻ നിർദേശിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും എകെജി സെന്ററിനും ഹൈക്കോടതി നോട്ടീസ് അയച്ചത്.

സാമൂഹികപ്രവർത്തകനും സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാറുമായ ആർ.എസ്. ശശികുമാറാണ് ഹർജി ഫയൽ ചെയ്തത്. സർക്കാർ ഫയൽചെയ്ത എതിർസത്യവാങ്മൂലത്തിൽ ഭൂമി പതിച്ചുനൽകിയ രേഖകളില്ലെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ജോർജ് പൂന്തോട്ടം ചൂണ്ടിക്കാട്ടിയിരുന്നു.

സർവകലാശാലാ ഭൂമിയിൽനിന്ന് 15 സെന്റ് ഭൂമി 1977-ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എകെജി സെന്ററിന് കൈമാറിയതാണ്. 40 സെന്റ് സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഭൂമി അനുവദിക്കാൻ എകെജി സെന്റർ പഠനഗവേഷണ സ്ഥാപനം അല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

Notice to CPM on petition seeking cancellation of transfer of Kerala University's land in Thiruvananthapuram to AKG Centre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

യുഡിഎഫ് മതസംഘടനകളില്‍ സ്വാധീനം ചെലുത്തി മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചു: കെ എം അഷ്‌റഫ്

'മറ്റൊരാളെ വേദനിപ്പിക്കുന്നതിലൂടെ അവർക്ക് സന്തോഷം കിട്ടുന്നുണ്ടാകാം; വിമർശനങ്ങൾ കൂടുതലും കുടുംബത്തിൽ നിന്ന്'

'ഒരു കാൽ ചെറുതായിരുന്നു, നടക്കാനോ ഓടാനോ കഴിയില്ല'; മകളുടെ രോ​ഗത്തെക്കുറിച്ച് വരുൺ ധവാൻ

ഒലിച്ചുപോയത് 1.75 ലക്ഷം കോടി രൂപ, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; പൊള്ളി റിലയന്‍സ് ഓഹരി

SCROLL FOR NEXT