Kerala

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാനടപടിക്രമങ്ങള്‍ ആധുനികവത്കരിച്ചാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: റെക്കോര്‍ഡ് വേഗത്തില്‍ ബിരുദഫലം പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. 23 പ്രവൃത്തിദിവസം കൊണ്ടാണ് ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷാഫലം സര്‍വകലാശാല പ്രഖ്യാപിച്ച് ചരിത്രം കുറിച്ചത്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാനടപടിക്രമങ്ങള്‍ ആധുനികവത്കരിച്ചാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്. ഫാള്‍സ് നമ്പറിങ് ഒഴിവാക്കാന്‍ ഉത്തരക്കടലാസിലെ ബാര്‍കോഡിങ്, ക്യാമ്പുകളിലേക്ക് ഉത്തരക്കടലാസെത്തിക്കാന്‍ തപാല്‍വകുപ്പുമായി സഹകരണം, മാര്‍ക്ക് രേഖപ്പെടുത്താന്‍ ആപ്പ്, ഉത്തരക്കടലാസുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും പുനര്‍മൂല്യനിര്‍ണയത്തിനായി എളുപ്പത്തില്‍ തിരിച്ചെടുക്കാനും ഡിജിറ്റല്‍ സ്റ്റോറേജ്, സെന്റര്‍ ഫോര്‍ എക്‌സാം ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റ് സംവിധാനം എന്നിവയിലൂടെയാണ് സര്‍വകലാശാല ഈ മികവ് കൈവരിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യയ്‌ക്കൊപ്പം അധ്യാപകരും ജീവനക്കാരും അവരുടെ ജോലികള്‍ യഥാസമയം ചെയ്തതും അതിവേഗ ഫലപ്രഖ്യാപനത്തിന് സഹായകമായി. അധ്യാപകരേയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജൂണ്‍ ആദ്യവാരത്തോടെ ഗ്രേഡ് കാര്‍ഡ് വിതരണം തുടങ്ങും- മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT