കിണറ്റിൽ വിഷം കലർത്തി/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

അജ്ഞാതർ വീട്ടുമുറ്റത്തെ കിണറ്റിൽ വിഷം കലർത്തി; വെള്ളം കുടിച്ച അമ്മയും മകളും ആശുപത്രിയിൽ

പീച്ചി തെക്കേക്കുളം സ്വദേശി ഷാജിയുടെ വീട്ടുകിണറ്റിലാണ് വിഷം കലർത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും വെള്ളം കുടിച്ച അമ്മയും മകളും ആശുപത്രിയിൽ. കിണറ്റിലെ വെള്ളത്തിൽ അ‍ജ്ഞാതർ വിഷം കലർത്തിയെന്നാണ് പരാതി. പീച്ചി തെക്കേക്കുളം സ്വദേശി ഷാജിയുടെ വീട്ടുകിണറ്റിലെ വെള്ളമാണ് മലിനമായത്. പ്രത്യേക മണവും വെള്ളത്തിന്റെ മുകളിൽ പാടയും കെട്ടിക്കിടക്കുന്നുണ്ട്.

കിണറ്റിൽ നിന്നും വെള്ളം കുടിച്ച പാണഞ്ചേരി പഞ്ചായത്തിലെ ആശാപ്രവര്‍ത്തക സന്ധ്യയേയും മകള്‍ ആന്‍മേരിയേയും ആരോഗ്യപ്രശ്നങ്ങള്‍ കാരണം തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ച്ചയായ ഛര്‍ദ്ദിമൂലമാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. 

വെള്ളത്തിൽ വിഷത്തിന്റെ അംശമുണ്ടെന്ന വീട്ടുടമയുടെ പരാതിയിൽ പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാട്ടുകാരും ഇതേ കിണറ്റിൽ നിന്ന് വെള്ളം ഉപയോഗിക്കാറുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അറിയിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT