അക്രമികള്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ 
Kerala

പിലാത്തറയില്‍ വ്യാപാരിയുടെ സ്വര്‍ണം തട്ടിയെടുത്ത സംഭവം; 6 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കാറില്‍ സ്വര്‍ണം ഉണ്ടെന്ന നിഗമനത്തിലാണ് കടത്തിക്കൊണ്ടുപോയി പരിശോധിച്ചതെന്ന് കരുതുന്നതായി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കണ്ണൂര്‍: പിലാത്തറയില്‍ സ്വര്‍ണ വ്യാപാരിയും കുടുംബവും സുഹൃത്തും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി 25 ഗ്രാം സ്വര്‍ണവും കാറും തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ രണ്ട് ഇന്നോവ കാറുകളിലെത്തിയ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് പയ്യന്നൂര്‍ സര്‍വീസ് റോഡില്‍ വെച്ചാണ് സംഭവം. മഹാരാഷ്ട്ര സാംഗ്‌ളി സ്വദേശി കുമാര്‍ ജലന്ധര്‍ നിഗമും കുടുംബവും സഞ്ചരിച്ച കെഎല്‍ 58 എഎന്‍ 2059 കാറാണ് തട്ടിക്കൊണ്ടുപോയത്. സ്വര്‍ണ വ്യാപാരിയായ കുമാര്‍ ജലന്ധര്‍ നിഗം സാംഗ്‌ളിയില്‍ നിന്നും ഓടിച്ചു വന്ന കാര്‍ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി ഡോര്‍ ഗ്ലാസ് തകര്‍ത്ത് ഭാര്യയേയും മക്കളെയും കൂടെയുണ്ടായിരുന്നവരെയും പുറത്തിറക്കുകയും ഭാര്യയുടെ 25 ഗ്രാം തൂക്കം വരുന്ന നക്ലേസും കാറുമായി കടന്നു കളയുകയുമായിരുന്നു.

അക്രമികള്‍ കാര്‍ പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് സാധനങ്ങള്‍ പുറത്തെടുത്തിട്ട് ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി നടത്തുന്നവരാണ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട് പൊലീസില്‍ വിവരമറിയിച്ചത്. കാറില്‍ സ്വര്‍ണം ഉണ്ടെന്ന നിഗമനത്തിലാണ് കടത്തിക്കൊണ്ടുപോയി പരിശോധിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

തലശ്ശേരിയില്‍ ഉള്‍പ്പെടെ സ്വര്‍ണ വ്യാപാരം നടത്തുന്ന കുമാര്‍ ജലന്ധര്‍, സംഭവത്തിനു പിന്നാലെ കുടുംബവുമായി തലശേരിയിലേക്ക് പോവുകയും അക്രമം നടന്ന വിവരം തലശേരി പൊലീസില്‍ അറിയിക്കുകയും ചെയ്തു. അവിടെനിന്നുള്ള നിര്‍ദ്ദേശപ്രകാരം പരിയാരം പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കുകയായിരുന്നു.

Unknown persons hijacked businessman's car and stole gold in Payyannur; Police registered case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാപ്പനംകോട് നിന്ന് സെക്രട്ടേറിയറ്റ്, ടെക്നോപാര്‍ക്ക് വഴി ഈഞ്ചയ്ക്കലേക്ക്, തിരുവനന്തപുരത്ത് വരുന്നത് അത്യാധുനിക മെട്രോ; ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍

അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും പുറത്ത്; പിന്നാലെ ഇന്ത്യന്‍ താരത്തിന്റെ കുറിപ്പ്

'നാൻ ഇങ്ക താൻ ഇറുക്കേ'; 'ചെന്നൈ വിട്ട് മുംബൈയിലേക്ക് മാറിയോ ?', ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി സൂര്യ

PSC: മലബാർ സിമന്റ്സിൽ അവസരം; കോമ്പൗണ്ടർ തസ്തിക, ഇപ്പോൾ അപേക്ഷിക്കാം!

'തന്നോട് ഞങ്ങള്‍ക്ക് ദേഷ്യമാണ്, സൂപ്പര്‍ ഹിറ്റാകേണ്ട സിനിമയെ താന്‍ പരാജയപ്പെടുത്തി'; സംവിധായകന്‍ പറഞ്ഞതിനെപ്പറ്റി ലാല്‍ ജോസ്