വി മുരളീധരന്‍ 
Kerala

അലുമിനിയം പട്ടേല്‍ എന്നുവിളിച്ചു; പിന്നെ താണുവണങ്ങി നിന്നു; കെ മുരളീധരന്‍ തരംപോലെ മാറുന്നയാള്‍

എംപിമാര്‍ക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനം ബിജെപി രാഷ്ട്രീയയാത്രയായി മാറ്റിയെന്ന കെ മുരളീധരന്റെ വിമര്‍ശനത്തിനാണ് മന്ത്രിയുടെ മറുപടിയുമായി വി മുരളീധരന്‍. ക്ഷണം കിട്ടിയവരാണ് വന്ദേഭാരതില്‍ യാത്ര ചെയ്തത്. ദിവസം മുഴുവന്‍ ബിജെപിക്കാരെ കാണേണ്ടിവന്നതിന്റെ അസ്വസ്ഥതയാകും കെ മുരളീധരനുണ്ടായത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റിപ്പറയുന്ന ആളാണ് കെ മുരളീധരനെന്നും വി മുരളീധരന്‍ പറഞ്ഞു.

ബിജെപിക്കാര്‍ക്ക് നല്‍കിയ അതേ പാസ് തന്നെ എംപിക്കും നല്‍കിയതിലെ എതിര്‍പ്പാണ് രണ്ടാം വന്ദേഭാരത് യാത്രയുടെ ഉദ്ഘാടനത്തിനെതിരെ കെ മുരളീധരന്‍ രംഗത്തുവരാന്‍ കാരണം. എംപിമാര്‍ക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി. അല്ലാതെ ജനങ്ങളുടെ മുതലാളിയല്ല, സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യാനാണ് ജനപ്രതിനിധികള്‍ ആഗ്രഹിക്കേണ്ടതെന്നും കെ മുരളീധരനെ വി മുരളീധരന്‍ ഉപദേശിച്ചു.

ഓരോ സാഹചര്യത്തിലും ഓരോന്നു പറയുന്ന രീതിയാണ് കെ മുരളീധരന്റേതെന്നും അദ്ദേഹം പരിഹസിച്ചു. നാളെ സാഹചര്യം മാറിയാല്‍ മാറ്റിപ്പറയും.  മുന്‍പ് അലുമിനിയും പട്ടേല്‍ എന്നു വിളിച്ചയാളെ പിന്നീട് താണുവണങ്ങി നില്‍ക്കുന്നത് നാം കണ്ടതാണ്. താന്‍ കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ഒറ്റ പ്രസ്ഥാനം എന്ന നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും, കെ മുരളീധരന്‍ ഓരോ ഘട്ടത്തിലും സാഹചര്യമനുസരിച്ച് മാറിയിട്ടുണ്ടെന്നും വി മുരളീധരന്‍ പരിഹസിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT