പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂളിലെത്തിയ വി മുരളീധരനും കുട്ടികളുമായി സംസാരിക്കുന്നു  ഫെയ്‌സ്ബുക്ക്‌
Kerala

'ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് 'സംസ്‌കാരം' പഠിക്കേണ്ട ഗതികേട് ഇല്ല; ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎം കണ്ണുതുറന്നിട്ടില്ല'

വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മേശ തോറും ഒന്നിച്ച് നല്‍കി..! ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: മിഠായി വിതരണവുമായി ബന്ധപ്പെട്ട് സിപിഎം ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി നേതാവും എംഎല്‍എയുമായ വി മുരളീധരന്‍. കുട്ടികള്‍ക്ക് മിഠായിയുമായി എത്തിയപ്പോള്‍ മന്ത്രിയെത്തി. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാന്‍ നിന്നാല്‍ മന്ത്രിയടക്കം മറ്റുള്ളവര്‍ പിന്നെയും കാത്തു നില്‍ക്കേണ്ടി വരും. വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മേശ തോറും ഒന്നിച്ച് നല്‍കി. ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിച്ചതെന്ന് വി മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വസ്തുത തിരക്കാതെ ബിജെപി വിരോധം തലയ്ക്കു പിടിച്ച മറ്റ് മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തതായും തെരഞ്ഞെടുപ്പില്‍ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ലെന്നും മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വി മുരളീധരന്റെ കുറിപ്പ്

കുട്ടികള്‍ക്ക് മിഠായി തട്ടിക്കൊടുത്തു,

എംഎല്‍എയ്ക്ക് അയിത്തം !

ദേശാഭിമാനിയുടെ ക്യാപ്‌സൂള്‍ കൊള്ളാം !

കട്ടേല മോഡല്‍ സ്‌കൂളിലെ കുരുന്നുകള്‍ക്ക് മിഠായിയും വാങ്ങിയാണ് ഞാന്‍ പ്രവേശനോല്‍സവത്തിന് പോയത് എന്നത് വസ്തുതയാണ്.

മറ്റാരും വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചതല്ല.

അവിടെ ചെന്നപ്പോള്‍ മന്ത്രി എത്തി,

പരിപാടി തുടങ്ങാറായി.

വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാന്‍ നിന്നാല്‍ മന്ത്രിയടക്കം മറ്റുള്ളവര്‍ പിന്നെയും കാത്തു നില്‍ക്കേണ്ടി വരും.

കുട്ടികള്‍ക്ക് വാങ്ങിയ മിഠായി അവര്‍ക്ക് കൊടുക്കണമല്ലോ.

വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മേശ തോറും ഒന്നിച്ച് നല്‍കി..!

ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിച്ചത്.

എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കുഞ്ഞുങ്ങളില്‍പ്പോലും കുത്തി നിറയ്ക്കാന്‍ ശ്രമിച്ചത് എന്ന് നോക്കൂ.

ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു, ബിജെപി വിരോധം തലയ്ക്കു പിടിച്ച മറ്റ് മാധ്യമങ്ങള്‍ !

തിരഞ്ഞെടുപ്പില്‍ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ല എന്ന് ചുരുക്കം !

NB : നിയമസഭ തല്ലിത്തകര്‍ത്ത ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് 'സംസ്‌ക്കാരം' പഠിക്കേണ്ട ഗതികേട് തല്‍ക്കാലം ഇല്ല

V Muraleedharan Against CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദി നിർദ്ദേശിച്ചു; സിബിഎസ്ഇ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

'സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കുമോ ? അപ്പയുടെ ബയോപിക് ചെയ്യണമെന്നുണ്ട്, ഉമ്മൻ ചാണ്ടിയായി ആ നടൻ'; സിനിമാ മോഹത്തെക്കുറിച്ച് ചാണ്ടി ഉമ്മൻ

'ജോയ് മാത്യു രണ്ടുപേരെ ഇല്ലാതാക്കി; റെഡ് കാര്‍പ്പറ്റിലൂടെ നടന്നത് മഹത്തായ സംഭവം'

സൂപ്പര്‍ എല്‍ നിനോ: ദുരന്തങ്ങള്‍ പ്രവചിച്ച് വിദഗ്ധര്‍; ചുട്ടുപൊള്ളാന്‍ തയ്യാറെടുത്തോളൂ എന്ന് യുഎന്‍

20 വർഷത്തിന് ശേഷം അല്ലു അർ‍ജുന്റെ 'ഹാപ്പി' വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പുറത്ത്

SCROLL FOR NEXT