വി മുരളീധരന്‍ എംഎല്‍എ 
Kerala

'ലോകത്താകെ ഒരു മുരളീധരന്‍ മാത്രമേ ബിജെപിയില്‍ ഉള്ളോ?; ലിസ്റ്റിലുള്ള മുഴുവൻ പേരെക്കുറിച്ചും അന്വേഷിക്കട്ടെ'

'ആരാണ് മുരളീധരന്‍ ബിജെപി എന്ന പേരില്‍ പണം വാങ്ങിയതെന്നും അന്വേഷിക്കട്ടെ. ഏതു മുരളീധരനാണെന്ന് കണ്ടുപിടിക്ക്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ട ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ പേരില്‍ പ്രതികരണവുമായി വി മുരളീധരന്‍ എംഎല്‍എ. ലോകത്താകെ ഒരു മുരളീധരന്‍ മാത്രമേ ബിജെപിയില്‍ ഉള്ളൂ എന്നാണോ?. ബിജെപിയില്‍ ഒരു മുരളീധരന്‍ മാത്രമല്ല ഉള്ളത്. വേറെ മുരളീധരന്‍മാര്‍ ബിജെപിയില്‍ ഉണ്ടോ, ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ചു നോക്കൂ. ലിസ്റ്റിലുള്ളത് താനല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

ഈ സിഎംആര്‍എല്‍ കമ്പനിയുമായി തനിക്കെന്ത് ബന്ധമാണുള്ളതെന്ന് കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാമെന്നും വി മുരളീധരന്‍ പറഞ്ഞു. 'അവിടെ എഫ്എസിടിയിലും പരിസരപ്രദേശങ്ങളിലും മാലിന്യം ഉണ്ടാക്കുന്നതിന്റെ പേരിലുള്ള സമരത്തില്‍ പങ്കാളിയായിട്ടുള്ളയാളാണ് ഞാൻ. എന്നെ അക്കൂട്ടത്തില്‍ കൂട്ടേണ്ട. എന്റെ ഇത്രയും കാലത്തെ കണക്കുകള്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും' വി മുരളീധരന്‍ എംഎല്‍എ പറഞ്ഞു.

ഈ ഡയറിയിലുള്ള മുഴുവന്‍ പേരുകളെക്കുറിച്ചും അന്വേഷിക്കണം. ആരാണ് മുരളീധരന്‍ ബിജെപി എന്ന പേരില്‍ പണം വാങ്ങിയതെന്നും അന്വേഷിക്കട്ടെ. ഏതു മുരളീധരനാണെന്ന് കണ്ടുപിടിക്ക്. താനെന്തായാലും പണം വാങ്ങിയിട്ടില്ല. അതില്‍ നൂറു ശതമാനം ഉറപ്പുണ്ട്. 'ഷോണ്‍ ജോര്‍ജ് വെട്ടിലാക്കിയാല്‍ വെട്ടിലാകുന്ന ആളാണ് ഞാനെങ്കില്‍ നിങ്ങള്‍ക്കാര്‍ക്കും എന്നെ അറിയില്ലെന്നും' വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പതിനെട്ടാമത്തെ വയസ്സില്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ ആളാണ് താന്‍. 50 കൊല്ലത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഇന്നുവരെ ഇത്തരത്തില്‍ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. ഇനി ഉന്നയിക്കാനും കഴിയില്ല. തന്റെ പൊതുപ്രവര്‍ത്തനം തുറന്ന പുസ്തകമാണ്. ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. പാര്‍ട്ടിക്ക് വേണമെങ്കില്‍ അന്വേഷിക്കാം, സര്‍ക്കാരിനും അന്വേഷിക്കാം. ലിസ്റ്റിലുള്ള എല്ലാവരെക്കുറിച്ചും അന്വേഷിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

V. Muraleedharan MLA responds regarding the name found in Sasidharan Kartha's diary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്‍

എഫ്-35 യുദ്ധവിമാനത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഭാഗങ്ങള്‍ ചൈനയില്‍; ദുരൂഹ തുടരുന്നു

ഐഫോണിനോട് കിടപിടിക്കും, നിരവധി എഐ ഫീച്ചറുകൾ; വരുന്നു മോട്ടോറോള സിഗ്നേച്ചര്‍ 27

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

ഉയർന്ന രക്തസമ്മർദം എങ്ങനെ കുറയ്ക്കാം, പ്രാക്ടിക്കൽ ടിപ്പ് പങ്കുവെച്ച് ഡോക്ടർ