ജ്യോതി മല്‍ഹോത്ര x
Kerala

ജ്യോതി മല്‍ഹോത്രയ്‌ക്കൊപ്പം വി മുരളീധരനും; വന്ദേഭാരത് ഉദ്ഘാടന യാത്രയിലെ ചിത്രങ്ങള്‍ പുറത്ത്

2023 സെപ്റ്റംബറില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയില്‍ മുരളീധരനൊപ്പം ജ്യോതി മല്‍ഹോത്ര ചിത്രമെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

2023 സെപ്റ്റംബറില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര ചെയ്തത്. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു സന്ദര്‍ശനം. യാത്രയ്ക്കിടെ വന്ദേഭാരതിനെക്കുറിച്ചുള്ള അഭിപ്രായം ജ്യോതി മല്‍ഹോത്ര വി.മുരളീധരനോട് ആരായുകയും ചെയ്തിട്ടുണ്ട്. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെസുരേന്ദ്രനും യാത്രയില്‍ മുരളീധരനൊപ്പമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ 'ട്രാവല്‍ വിത്ത് ജോ' എന്ന അവരുടെ വ്‌ലോഗിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇതിനു മുന്‍പ് ഓഗസ്റ്റിലും ജനുവരിയിലും ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയിരുന്നു. സംസ്ഥാന ടൂറിസം വകുപ്പാണ് ജനുവരിയില്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചതെന്ന വിവരം വിവാദമായിരിക്കെയാണ് ജ്യോതി മല്‍ഹോത്ര മുരളീധരനോട് ഒപ്പം സഞ്ചരിക്കുന്ന വിഡിയോയും പുറത്തുവന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ 2023ല്‍ ടൂറിസം വകുപ്പ് ക്ഷണിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിച്ചത്.

V Muraleedharan with Jyoti Malhotra; Pictures from Vande Bharat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയര്‍'ലന്‍ഡ്! അടിപതറി ലോകചാംപ്യന്മാര്‍, ചരിത്ര വിജയം, 34 റണ്‍സിന് തോറ്റ് ടീം ഇന്ത്യ

Today's Rashi Phalam June 27 | പുതിയ ജോലിയില്‍ പ്രവേശിക്കും, ദൂരയാത്രയ്ക്ക് അവസരം ലഭിക്കും

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം

'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്