Today's Rashi Phalam June 27 | പുതിയ ജോലിയില്‍ പ്രവേശിക്കും, ദൂരയാത്രയ്ക്ക് അവസരം ലഭിക്കും

ഇന്നത്തെ നക്ഷത്രഫലം - 27-6-2026
Daily Horoscope
Daily Horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. സുഹൃത്തുക്കളുടെ സഹകരണം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല പുരോഗതി ഉണ്ടാകും. യാതയ്ക്ക് സാധ്യതയുണ്ട്.

ഇടവം (കാര്‍ത്തിക 2/4, രോഹിണി, മകയിരം ½)

ജോലിയില്‍ ഉയര്‍ച്ച നേടും. നാളുകളായി മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രധാനപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം. പ്രാര്‍ത്ഥന മുടങ്ങാതെ നടത്തുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും. പുതിയ പരിചയങ്ങള്‍ ഭാവിയില്‍ പ്രയോജനപ്പെടും. കലാ-സാഹിത്യ രംഗങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ആശയവിനിമയം ഗുണകരമാകും.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. ബന്ധുക്കളില്‍ നിന്ന് സഹായം ലഭിക്കും. പ്രധാന കാര്യങ്ങളില്‍ ക്ഷമ പാലിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പൊതുരംഗത്ത് അംഗീകാരം ലഭിക്കും. പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി അനുഭവപ്പെടും.

കന്നി (ഉത്രം 2/4, അത്തം, ചിത്തിര ½)

പഠനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ദൂരയാത്രയ്ക്ക് അവസരം ലഭിച്ചേക്കാം. സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചെലവഴിക്കും. ധനലാഭത്തിനും സാധ്യതയുണ്ട്.

Daily Horoscope
Weekly horoscope (June 21- June 27, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമായ ദിവസം. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. വ്യാപാരകാര്യങ്ങളില്‍ അനുകൂല പുരോഗതി കൈവരും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ധനകാര്യ ഇടപാടുകളില്‍ നേട്ടം ലഭിക്കും. പഴയ സുഹൃത്തുക്കളെ കാണാന്‍ അവസരം ലഭിക്കും. ജോലിസംബന്ധമായ കാര്യങ്ങളില്‍ അനുകൂല വാര്‍ത്ത കേള്‍ക്കും. ആത്മവിശ്വാസം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

യാത്രകളില്‍ നിന്ന് പ്രയോജനം ലഭിക്കും. പുതിയ അറിവുകള്‍ സമ്പാദിക്കാന്‍ അവസരം ലഭിക്കും. ചെലവുകള്‍ വര്‍ധിക്കാനിടയുള്ളതിനാല്‍ ശ്രദ്ധ വേണം. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമാകും.

മകരം (ഉത്രാടം 2/4, തിരുവോണം, അവിട്ടം ½)

സ്ഥാനക്കയറ്റം നേടാന്‍ ഇടയുണ്ട്. ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ കഴിയും. സാമ്പത്തിക രംഗത്ത് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.

കുംഭം (അവിട്ടം 2/4, ചതയം, പൂരുരുട്ടാതി ¾)

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. പുതിയ അവസരങ്ങള്‍ ലഭിക്കും. നിക്ഷേപകാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കണം. ഉല്ലാസകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം തോന്നും. പുതിയ ജോലിയില്‍ പ്രവേശിക്കും. സാമ്പത്തിക നിലയില്‍ മെച്ചം അനുഭവപ്പെടും. സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ തുടങ്ങും

Daily Horoscope
'ഇടമുറിയാതെ മഴ', കുരുമുളക് നടാന്‍ അനുയോജ്യമായ സമയം; തിരുവാതിര ഞാറ്റുവേലയ്ക്ക് നാളെ തുടക്കം, പ്രാധാന്യം
Daily Horoscope
എന്താണ് ഞാറ്റുവേല?, മഴക്കാലത്ത് വൃക്ഷത്തൈകള്‍ നടേണ്ടത് എപ്പോള്‍?, സമയക്രമം അറിയാം
Summary

Today's Rashi Phalam June 27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com