

കൊച്ചി: കേരളത്തിന്റെ കാര്‍ഷിക രംഗത്തെ ഉണര്‍വിന്റെ കാലമായ തിരുവാതിര ഞാറ്റുവേലയ്ക്ക് നാളെ ഉച്ചയ്ക്ക് 12.25ന് തുടക്കമാകും. മലയാള കലണ്ടര്‍ പ്രകാരം ഇന്നുരാത്രി സൂര്യന്‍ തിരുവാതിര നക്ഷത്രത്തിലേക്ക് കടക്കും.
മകയിരം ഞാറ്റുവേലയ്ക്ക് ശേഷം വരുന്ന തിരുവാതിര ഞാറ്റുവേലയില്‍ ഇടമുറിയാതെ മഴ പെയ്യുമെന്നാണ് വിശ്വാസം. കുരുമുളക് നടുന്നതിന് ഈ സമയം വളരെ അനുയോജ്യമാണ്. വാഴ, ചേന, ചേമ്പ്, കാച്ചില്‍, കൊക്കോ, കാപ്പി തുടങ്ങിയ വിളകളും ഈ ദിവസങ്ങളില്‍ നടുന്നവയാണ്.
കേരളത്തിലെ കുരുമുളക് വ്യാപാരവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ഒരു കഥയും തിരുവാതിര ഞാറ്റുവേലയെ ചുറ്റിപ്പറ്റിയുണ്ട്. വിദേശികള്‍ കേരളത്തില്‍ നിന്ന് കുരുമുളകുവള്ളികളും തൈകളും കൊണ്ടുപോയി സ്വന്തം നാട്ടില്‍ കൃഷി ചെയ്യാന്‍ ശ്രമിച്ചു. അതേക്കുറിച്ച് കര്‍ഷകര്‍ സാമൂതിരി രാജാവിനെ ആശങ്ക അറിയിച്ചപ്പോള്‍ 'അവര്‍ക്ക് തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ കഴിയില്ലലോ' എന്നായിരുന്നത്രേ ചിരിച്ച് കൊണ്ട് സാമൂതിരി രാജാവിന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates