Muhammad Riyas, V S Achuthanandan 
Kerala

'റിയാസിനെ പേടിപ്പിച്ച് പാകിസ്ഥാനിലേക്ക് അയക്കാമെന്ന പൂതി മനസ്സില്‍ വെച്ചാ മതി....',വിഎസ് - വൈറൽ വിഡിയോ

ബിജെപി നേതാവ് മുഹമ്മദ് റിയാസിനോട് 'പാകിസ്ഥാനിലേക്ക് പോകൂ' എന്ന് ആക്രോശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സംഘപരിവാര്‍-ബിജെപി കേന്ദ്രങ്ങള്‍ സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസിനെതിരെ നടത്തിയ പ്രചാരണങ്ങള്‍ക്കെതിരെ വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിലാണ് ബിജെപി സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കെതിരെ വി എസ് ശക്തമായി രം​ഗത്തു വന്നത്.

ഉത്തരേന്ത്യയില്‍ ബിജെപി നേതൃത്വത്തില്‍ നടക്കുന്ന ന്യൂനപക്ഷ വേട്ടയെക്കുറിച്ച് ഒരു ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് റിയാസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായി ബിജെപി നേതാവ്, അങ്ങനെയെങ്കില്‍ മുഹമ്മദ് റിയാസ് പാകിസ്ഥാനിലേക്ക് പോകൂ എന്നു പ്രതികരിക്കുകയായിരുന്നു. ഇതിനു പിന്നാലെ ബിജെപി കേന്ദ്രങ്ങള്‍ മുഹമ്മദ് റിയാസിനെതിരെ സംഘടിത ആക്രമണങ്ങള്‍ അഴിച്ചു വിടുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് വി എസ് അച്യുതാനന്ദന്‍ മുതലക്കുളത്ത് വൈറലായി മാറിയ പ്രസംഗം നടത്തുന്നത്. 'റിയാസിനെ പേടിപ്പിച്ച് പാകിസ്ഥാനിലേക്ക് അയക്കാമെന്ന പൂതി മനസ്സില്‍ വെച്ചാമതി...., റിയാസിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ നോക്കുന്നവരെ ഇടതുപക്ഷ പ്രസ്ഥാനം എങ്ങോട്ടാണ് അയക്കുന്നതെന്നു നമുക്ക് കാണാം'. വി എസ് പറഞ്ഞു.

V S Achuthanandan's response to BJP's campaign against PA Muhammad Riyas goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും