v Sivankutty  
Kerala

സതീശന്‍ മുഖ്യമന്ത്രിയാവാന്‍ പഠിക്കുന്നു, സകലരോടും പുച്ഛം: വി ശിവന്‍കുട്ടി

വിരട്ടലൊന്നും തങ്ങളോട് വേണ്ടെന്നും ശിവന്‍കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍എഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷ ഭരണപക്ഷ വാക് പോരിനിടെ നിയമസഭയില്‍ സംസാരിക്കവെയാണ് മന്ത്രി ശിവന്‍കുട്ടി ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.

പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യമിട്ടായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ നിയമസഭാ പ്രസംഗം. പ്രതിപക്ഷ നേതാവ് സഭയില്‍ തരം താണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നും ശിവന്‍കുട്ടി ആരോപിച്ചു. സഭയില്‍ മുഖ്യമന്ത്രിയുള്‍പ്പെടുള്ളവരെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. ഇന്നലത്തെ സമരത്തിനിടെ സ്പീക്കറെ ആക്രമിക്കാന്‍ ശ്രമം ഉണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഇതിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവാണ്. സഭയിലെ അക്രമങ്ങള്‍ വ്യാപിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് നിര്‍ദേശം നല്‍കിയെന്നും ശിവന്‍കുട്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവ് സഭയില്‍ കള്ളം പറഞ്ഞു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണ്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാന്‍ പഠിക്കുകയാണ് എന്നും വി ശിവന്‍കുട്ടി പരിഹസിച്ചു. ഇന്നലത്തെ സമരം കനഗോലുവിന്റെ പദ്ധതിയാണ്. എന്നാല്‍ വിരട്ടലൊന്നും തങ്ങളോട് വേണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ആവശ്യമില്ലാതെ വിരട്ടല്‍ വേണ്ട, ഞങ്ങള്‍ ചില കാര്യങ്ങള്‍കൂടി ഇവിടെ പറഞ്ഞാല്‍ പലരും മുണ്ട് തലയിലിട്ട് ഇവിടെനിന്ന് പോകേണ്ടി വരും. അതില്‍ സംശയം വേണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

v Sivankutty against the opposition leader vd satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

വിജയ്‌യുടെ വരവ് വീണ്ടും എംജിആര്‍ യുഗം സൃഷ്ടിക്കും?, എഐഎഡിഎംകെയെ പിന്തുണയ്ക്കാന്‍ ഡിഎംകെ; തമിഴകത്ത് വീണ്ടും ട്വിസ്റ്റ്

'ജനങ്ങൾ അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ, അദ്ദേഹം നയിക്കണം'; വിജയ്‌യെ പിന്തുണച്ച് ഖുശ്ബു

എന്നാലും ഇതെങ്ങനെ...; റേഷനരി വേവിച്ചപ്പോൾ കിട്ടിയത് നീലച്ചോറ്, അമ്പരപ്പിൽ നാട്ടുകാർ- വിഡിയോ

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

SCROLL FOR NEXT