v sivankutty and suresh gopi 
Kerala

'നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടെ', ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി; മൊട്ടുസൂചിയുടെ ഉപകാരം പോലുമില്ലാത്ത കലുങ്ക് തമ്പ്രാനെന്ന് മറുപടി

ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

തന്നെ നിരന്തരം കളിയാക്കുന്ന മന്ത്രി എന്ന ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് ഗോപി വി ശിവന്‍കുട്ടിക്കെതിരെ തിരിഞ്ഞത്. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ സുരേഷ് ഗോപി പറഞ്ഞു.

വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. തനിക്കെതിരെ എപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെന്നും അവരില്‍ നിന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ പരാമര്‍ശം വാര്‍ത്തായായതിന് പിന്നാലെ പതിവ് ശൈലിയില്‍ മറുപടിയുമായി ശിവന്‍ കുട്ടിയും രംഗത്തെത്തി. കേരളത്തിന് ഒരു ഉപകാരവുമില്ലാത്ത കേന്ദ്ര മന്ത്രി എന്ന നിലയില്‍ ആയിരുന്നു പരാമര്‍ശം. ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല... കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം.. എന്നാണ് ശിവന്‍ കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Union Minister Suresh Gopi mocks Education Minister V Sivankutty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT