V Sivankutty file
Kerala

ഓണാവധിയില്‍ മാറ്റമില്ല; പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്തത്; വി ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണാവധി വെട്ടിച്ചുരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ബോധപൂര്‍വ്വം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്. ഓണാവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു

V Sivankutty said that the Public Education Department has not decided to cut short the Onam vacation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

SCROLL FOR NEXT