V Sivankutty Facebook
Kerala

'ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും'; കര്‍ണാടകയിലെ മുഖ്യമന്ത്രി മാറ്റത്തിന് പിന്നാലെ ട്രോളി ശിവന്‍കുട്ടി

കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടിയുടെ ട്രോള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി മുന്‍മന്ത്രി വി ശിവന്‍കുട്ടി. 'കര്‍ണാടകയില്‍ ഡി കെ.... ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും'. എന്ന് വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടിയുടെ ട്രോള്‍. കേരളത്തിലും സമാനമായ സംഭവത്തിന് സാധ്യതയുണ്ടെന്നാണ് ശിവന്‍കുട്ടിയുടെ പരോക്ഷമായ സൂചന.

ഏറെ നാളെത്തെ തര്‍ക്കത്തിനൊടുവില്‍ ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്നാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും സിദ്ധരാമയ്യ രാജിവച്ചിരുന്നില്ല. തുടര്‍ന്ന് പലതവണ ഡികെ ശിവകുമാര്‍ അനുകൂലികള്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് ഇരുനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് സിദ്ധരാമയ്യക്ക് നല്‍കാനും ഡല്‍ഹി കേന്ദ്രീകരിച്ച് പാര്‍ട്ടിയില്‍ ഉന്നത പദവി നല്‍കാമെന്ന ധാരണയും മകനെ ഡികെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്നുള്ള ധാരണയെ തുടര്‍ന്നാണ് അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിഞ്ഞത്.

കേരളത്തിലും കര്‍ണാടകയ്ക്ക് സമാനമായ അവസ്ഥയുണ്ടാകുമെന്നാണ് ശിവന്‍കുട്ടിയുടെ മുന്നറിയിപ്പ്. കേരളത്തില്‍ മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ അവസാനനിമിഷം വരെ നീണ്ട സസ്‌പെന്‍സിനൊടുവിലാണ് ഹൈക്കമാന്‍ഡ് വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പദത്തിനായി അവസാനം വരെ രംഗത്തുണ്ടായിരുന്നു. വിഡി സതീശന് മുഖ്യമന്ത്രി പദവി നല്‍കുമ്പോള്‍ ഹൈക്കമാന്‍ഡ് ഏതെങ്കിലും തരത്തിലുള്ള ധാരണയുണ്ടാക്കിയോ എന്ന കാര്യം വ്യക്തമല്ല.

V Sivankutty trolls following the Chief Minister change in Karnataka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മുസ് അമേരിക്ക സംരക്ഷിക്കും; സുരക്ഷിത യാത്രക്ക് കപ്പലുകള്‍ക്ക് 20 % ഫീസ്; ഇറാന് മേല്‍ നാവിക ഉപരോധം പുനഃസ്ഥാപിച്ച് യുഎസ്

രണ്ടു പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി വേണം; പിഎം ശ്രീ നടപ്പാക്കിയാല്‍ നാട് കുട്ടിച്ചോറാകും; സമസ്ത

ഇതൊന്നും വാങ്ങല്ലേ! സംസ്ഥാനത്ത് ഈ ആയുർവേ​ദ മരുന്നുകൾ നിരോധിച്ചു

എൽഡിഎഫ്‌ അവിശ്വാസം പാസായി; മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്‌

വിയ്യൂർ ജയിലിൽ സുഗതന് നാളെ സത്യപ്രതിജ്ഞ; വിദ്യാര്‍ഥിയെ വേദിയില്‍ വിളിച്ചുവരുത്തി ചെവിയില്‍ നുള്ളി കെടി ജലീല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍