മൈമുന 
Kerala

വാക്സിനെടുത്തു; തെരുവുനായയുടെ കടിയേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു

പേ വിഷബാധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിനെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: തെരുവു നായയുടെ കടിയേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. പടിഞ്ഞാറങ്ങാടി താഴത്തങ്ങാടി തെക്കിനിത്തേതിൽ കബീറിന്റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. പേ വിഷബാധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിനെടുത്തിരുന്നു.

കഴിഞ്ഞ ജനുവരി 15നാണ് പടിഞ്ഞാറങ്ങാടിയിലും പരിസരത്തും വച്ച് ആറിലധികം പേർക്ക് തെരുവുനായയുടെ കടിയേറ്റത്. ഇവരെല്ലാം പ്രതിരോധ കുത്തിവയ്പും എടുത്തിരുന്നു. എന്നാൽ, മൈമുനയ്‌ക്ക് ഈ മാസം നാലിന് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ചാണ് ഇവർ മരിച്ചത്.

ചെവിക്ക് സമീപത്താണ് ഇവർക്ക് കടിയേറ്റിരുന്നത്. പേവിഷബാധയാണ് മരണ കാരണമെന്ന് തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആളുകളെ ആക്രമിച്ച നായയെ പിടികൂടാനായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും