വൈഗ 
Kerala

സിനിമ പൂര്‍ത്തിയാക്കി, ബില്ലിക്ക് ശബ്ദം നല്‍കാതെ വൈഗ പോയി; ഇന്നും നൊമ്പരമായി ബാലതാരത്തിന്റെ കൊലപാതകം

സിനിമ കൂടാതെ ദിവസത്തിലേറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലും സനുമോഹൻ അടിച്ചുപൊളിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളികളുടെ മനസ്സില്‍ നൊമ്പരവും ഞെട്ടലുമുണ്ടാക്കിയ സംഭവമാണ് വൈഗയെന്ന കൗമാരക്കാരിയെ അച്ഛന്‍ സനുമോഹന്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പുഴയിലെറിഞ്ഞത്. ഇരുവരുടേയും തിരോധാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്, മുട്ടാര്‍ പുഴയില്‍ നിന്നും വൈഗയുടെ മൃതദേഹം ലഭിക്കുന്നത്. 

പിതാവ് സനു മോഹനും കുട്ടിക്കൊപ്പം പുഴയില്‍ ചാടി ജീവനൊടുക്കിയിരിക്കാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിയുന്നത്.

ജീവിച്ചിരുന്നെങ്കില്‍ അറിയപ്പെടുന്നൊരു ബാലതാരമായി മാറിയേനെ ഈ കൊച്ചുമിടുക്കി. ചിത്രഹാര്‍ എന്ന സിനിമയിലൂടെയാണ് വൈഗ അഭിനയത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങിയത്. നാലുസംവിധായകരുടെ കഥകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന സിനിമയാണ് 'ചിത്രഹാര്‍. ഇതില്‍ പുതുമുഖ സംവിധായകനായ ഷാമോന്‍ നവരംഗ് സംവിധാനം ചെയ്യുന്ന ബില്ലിയിലാണ് വൈഗ അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ഡബ്ബിങ് തുടങ്ങാനിരിക്കെയാണ് കുഞ്ഞിന്റെ അപ്രതീക്ഷിത മരണം. 

2021 മാര്‍ച്ച് 21നാണ് ഭര്‍ത്താവ് സനുമോഹനെയും വൈഗയേയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രമ്യ പൊലീസില്‍ പരാതി നല്‍കുന്നത്. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്. എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. മാര്‍ച്ച് 22 നാണ് വൈഗയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുക്കുന്നത്. 

പോസ്റ്റുമോർട്ടത്തിന് ശേഷം മകൾ വൈ​ഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽ വിങ്ങലോടെ കാത്തിരിക്കുമ്പോൾ കോയമ്പത്തൂരിൽ മൾട്ടിപ്ലക്സ് തിയേറ്ററിൽ പുതിയതായി ഇറങ്ങിയ മലയാളം ത്രില്ലർ സിനിമ ആസ്വ​ദിക്കു​കയായിരുന്നു സനു മോഹൻ. സിനിമ കൂടാതെ ദിവസത്തിലേറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി അടിച്ചുപൊളിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സനുമോഹൻ പൊലീസിനോട് സമ്മതിച്ചു. 

കാര്‍വാറില്‍ നിന്നാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സനുമോഹൻ അറസ്റ്റിലായി 82-ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. മകൽ ബാധ്യതയാകുമെന്ന് കരുതി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്ര്തതിൽ പറയുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു നാട്ടിൽ മറ്റൊരാളായി ജീവിക്കാനായിരുന്നു പ്ലാൻ. 236 പേജുള്ള കുറ്റപത്രത്തിനൊപ്പം 1200 പേജുള്ള കേസ് ഡയറി അടക്കം പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ 97 സാക്ഷികളാണുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT