വാൽപ്പാറ അപകടത്തിന്റെ ദൃശ്യം  ഫയൽ
Kerala

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം

പൊള്ളാച്ചിക്ക് സമീപം കടമ്പാറൈ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: 10 പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ ബസ് അപകടത്തില്‍ തമിഴ്‌നാട് പൊലീസ് അന്തിമ കുറ്റപത്രം സമര്‍പ്പിക്കാത്തത് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരമടക്കമുള്ള നടപടികള്‍ വൈകിപ്പിക്കുന്നു. ഏപ്രില്‍ 17നാണ് വാല്‍പ്പാറയിലേക്കുള്ള യാത്രാമധ്യേ 13-ാം ഹെയര്‍പിന്‍ വളവില്‍ അപകടമുണ്ടായത്. പൊള്ളാച്ചിക്ക് സമീപം കടമ്പാറൈ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. ഇതുസംബന്ധിച്ച കേസ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പാലൂര്‍ സ്വദേശി അജിത (54), പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക; അധ്യാപകരായ തണ്ണിക്കോട് സ്വദേശി റംല (52), പാങ്ങ് ഈസ്റ്റ് സ്വദേശി സുഹറ (43), കോലത്തൂര്‍ സ്വദേശി ആശ (41), പാങ്ങ് ജി.യു.പി സ്‌കൂളിലെ അധ്യാപിക ഷക്കീല (37); പാങ്ങ് മില്ലുംപടി സ്വദേശി അബ്ദുല്‍ മജീദ് (43), ഭാര്യ റുഖിയ (39); സുഹറയുടെ 12 വയസ്സുള്ള മകന്‍ ഹിഷാം; പള്ളിപ്പറമ്പ് സ്വദേശി സ്‌കൂള്‍ പാചകക്കാരി സജിത (45), ബസ് ഡ്രൈവര്‍ നൗഷാദലി (39) എന്നിവരാണ് മരിച്ചത്.

ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതിരുന്ന നാല് പേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതിനകം 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ട്. നൗഷാദലി, സജിത, റുഖിയ, ഹിഷാം എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് തുക ലഭിച്ചത്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ മാറ്റവും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും രക്ഷപ്പെട്ടവരുടെയും മൊഴി പോലും പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നത് കുടുംബങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും അവര്‍ പറഞ്ഞു. അപകടം നടന്ന് ആറ് മാസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സമയപരിധി അവസാനിക്കാന്‍ ഇനി രണ്ടാഴ്ചയോളം മാത്രമാണ് ശേഷിക്കുന്നത്.

''അന്തിമ കുറ്റപത്രം ലഭിച്ചാല്‍ മാത്രമേ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ച് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാനാകൂ. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതിനാല്‍ ഈ നടപടികള്‍ നിലച്ചിരിക്കുകയാണ്. കുറ്റപത്രം വൈകുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഇപ്പോള്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്,'' കുറുവ പഞ്ചായത്ത് പ്രസിഡന്റ് പാലത്തിങ്ങല്‍ സലാം പറഞ്ഞു.

Valparai Accident: Delay in filing charge sheet hinders insurance compensation proceedings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്