ഫയല്‍ ചിത്രം 
Kerala

വന്ദേ ഭാരത് കന്നിയാത്രയ്ക്ക് പ്രധാനമന്ത്രിയും?; ഫ്ലാ​ഗ് ഓഫ് 25 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം മുതല്‍ കൊല്ലം വരെ പ്രധാനമന്ത്രി യാത്ര ചെയ്യുന്നതാണ് പരിഗണിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് ഈ മാസം 25ന്.  പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാകും വന്ദേഭാരതിന് ഫ്ലാ​ഗ് ഓഫ് ചെയ്യുക. അന്ന് തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ മാത്രമാകും ട്രെയിനില്‍ സഞ്ചരിക്കുക. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. 

വന്ദേഭാരതിന്റ കേരളത്തിലെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യാത്ര ചെയ്‌തേക്കും. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ പ്രധാനമന്ത്രി യാത്ര ചെയ്യുന്നതാണ് പരിഗണിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യാന്‍ കുട്ടികളെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിനായി പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ വന്ദേഭാരത് ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. അതേസമയം നരേന്ദ്രമോദി വന്ദേഭാരത് ട്രെയിനില്‍ സഞ്ചരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയാണ് അന്തിമ തീരുമാനം എടുക്കുക. 

ഈ മാസം 24 ന് കൊച്ചിയിലെ പ്രധാനമന്ത്രിയുടെ പരിപാടിക്കിടയിലോ, 25 നോ വന്ദേഭാരതിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞദിവസം നടത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT