ട്രയല്‍ റണ്‍ നടത്തിയ വന്ദേ ഭാരതിന് തിരുവനന്തപുരത്ത് നൽകിയ സ്വീകരണം 
Kerala

വന്ദേഭാരതിന്‌ നാളെ വീണ്ടും ട്രയല്‍ റണ്‍; കാസര്‍കോട് വരെ ട്രെയിന്‍ ഓടിക്കും

വന്ദേഭാരതിന്റെ സര്‍വീസ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് നാളെ വീണ്ടും ട്രയല്‍ റണ്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ട്രെയിന്‍ ഓടിക്കും. ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5:10ന് പുറപ്പെടും. വന്ദേഭാരതിന്റെ സര്‍വീസ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാസര്‍കോട് വരെ ട്രയല്‍ റണ്‍ നടത്താനുള്ള തീരുമാനം. നേരത്തേ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയായിരുന്നു സര്‍വീസ് നിശ്ചയിച്ചത്. 

ഒന്നര വര്‍ഷത്തിനുള്ളില്‍ വന്ദേഭാരത് 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 130 കിലോമീറ്ററാകും വേഗം. ഇതിനായി പാത വികസനം ത്വരിതപ്പെടുത്തും. ഭാവിയില്‍ വന്ദേഭാരത് 160 കിലോമീറ്റര്‍ വേഗം കൈവരിക്കും. വന്ദേഭാരത് ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ ഡിസംബറോടെ തയാറാകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദ്യ ട്രയല്‍ റണ്ണിന്റെ ഭാഗമായി തിങ്കളാഴ്ച ട്രയിന്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഓടിച്ചിരുന്നു. പരീക്ഷണ ഓട്ടത്തില്‍ 7 മണിക്കൂര്‍ 10 മിനിറ്റില്‍ ട്രെയിന്‍ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലെത്തി. പുലര്‍ച്ചെ 5.10നു പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്കു 12.20നാണ് കണ്ണൂരിലെത്തിയത്. തിരികെ 2.10നു കണ്ണൂരില്‍നിന്നു പുറപ്പെട്ട് രാത്രി 9.20 നു തിരുവനന്തപുരത്തെത്തി.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം