വന്ദേഭാരത് എക്‌സ്പ്രസ് എക്‌സ്
Kerala

കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രാക്കില്‍; സഡന്‍ ബ്രേക്കിട്ട് വന്ദേഭാരത്; തലനാരിഴയ്ക്ക് അപകടം ഒഴിവായി

കോണ്‍ക്രീറ്റ് മിക്‌സര്‍ വാഹനം ട്രെയിന്‍ കടന്നുവരുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ കയറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ ദുരന്തത്തില്‍ നിന്നും വന്ദേഭാരത് എക്‌സ്പ്രസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോണ്‍ക്രീറ്റ് മിക്‌സര്‍ വാഹനം ട്രെയിന്‍ കടന്നുവരുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ കയറിയുകയായിരുന്നു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം.

ലോക്കോ പൈലറ്റ് ഉടന്‍ സഡന്‍ ബ്രേക്ക് ഇട്ട് ട്രെയിന്‍ നിര്‍ത്തിയതോടെയാണ് അപകടം ഒഴിവായത്. അമൃത് ഭാരത് പദ്ധതിയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രം അടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്.

സഡന്‍ ബ്രേക്കിട്ടതോടെ ട്രെയിന്‍ വേഗത കുറയുകയും, ഇതിനിടെ കോണ്‍ക്രീറ്റ് മിക്‌സര്‍ വാഹനം മാറ്റുകയും ചെയ്തു. വാഹനമോടിച്ച ഡ്രൈവറെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍