വന്ദേഭാരത് , ഫയല്‍ ചിത്രം 
Kerala

ശബരിമല തിരക്ക്: ചെന്നൈ- കോട്ടയം റൂട്ടില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിച്ചു, ഇന്ന് വൈകീട്ട് 4.15ന് കോട്ടയത്തെത്തും

ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ- കോട്ടയം റൂട്ടില്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ ചെന്നൈയില്‍ നിന്ന് ഇന്ന് രാവിലെ പുറപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ- കോട്ടയം റൂട്ടില്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ ചെന്നൈയില്‍ നിന്ന് ഇന്ന് രാവിലെ പുറപ്പെട്ടു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുലര്‍ച്ചെ 4.30ന് പുറപ്പെട്ട ട്രെയിന്‍ വൈകുന്നേരം 4.15ന് കോട്ടയം സ്റ്റേഷനിലെത്തും. തിരിച്ച് ഈ ട്രെയിന്‍ ശനിയാഴ്ച പുലര്‍ച്ചെ 4.40ന് കോട്ടയം സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. ശനിയാഴ്ച വൈകുന്നേരം 5.15ന് ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ എത്തും.

ശബരിമലയിലെ തിരക്ക് പരിഗണിച്ച് ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോട്ടയം വരെ ഈ മാസം 15 മുതല്‍ 24 വരെ സര്‍വീസ് നടത്താനാണ് ദക്ഷിണ റെയില്‍വേ തീരുമാനിച്ചത്.ചെന്നൈയില്‍ നിന്ന് വെള്ളി, ഞായര്‍ ദിവസങ്ങളിലും തിരിച്ച് കോട്ടയത്തു നിന്ന് ശനി, തിങ്കള്‍ ദിവസങ്ങളിലും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും.  നാല് സര്‍വീസുകളാണ് നടത്തുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

SCROLL FOR NEXT