വണ്ടിപ്പെരിയാറില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ ടെലിവിഷന്‍ ചിത്രം 
Kerala

വണ്ടിപ്പെരിയാറില്‍ ഡമ്മി ഉപയോഗിച്ച് തെളിവെടുപ്പ്; പ്രതിയുടെ മുഖത്തടിച്ച് നാട്ടുകാര്‍; നാടകീയ രംഗങ്ങള്‍

ഇത് രണ്ടാംതവണയാണ് പ്രതിയുമായി പൊലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വണ്ടിപ്പെരിയാര്‍ കൊലക്കേസില്‍ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം. പ്രതിയെ നാട്ടുകാര്‍ ചീത്തവിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനിടെ നാട്ടുകാരിലൊരാള്‍ അര്‍ജുന്റെ കരണത്തടിച്ചു. പൊലീസ് ഇടപെട്ടാണ് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്. 

ഇത് രണ്ടാംതവണയാണ് പ്രതിയുമായി പൊലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് ഇത്തവണയും കനത്ത പോലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ നിയന്ത്രണം നഷ്ടമായ നാട്ടുകാര്‍ പോലീസ് വലയം ഭേദിച്ചും പ്രതിയെ കൈയേറ്റം ചെയ്യാന്‍ മുതിരുകയായിരുന്നു. 

കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടത്തിയത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറിലാണ് അര്‍ജുന്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നത്. ശേഷം വീടിന്റെ ജനല്‍ വഴി രക്ഷപ്പെടുകയായിരുന്നു. തെളിവെടുപ്പില്‍ പ്രതി ഇക്കാര്യമെല്ലാം അന്വേഷണസംഘത്തിന് മുന്നില്‍ വിവരിച്ചു.

അതിനിടെ, പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ അര്‍ജുന്‍, മറ്റുപെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡനത്തിനിരയാക്കിയോ എന്നതും അന്വേഷിച്ചുവരികയാണ്. ജൂലായ് 13 വരെയാണ് തൊടുപുഴ പോക്‌സോ കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT