വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു SM ONLINE
Kerala

എകെ ബാലന്‍റേത് സംഘപരിവാര്‍ തന്ത്രം, സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ: വിഡി സതീശന്‍

മുസ്ലീം വിരുദ്ധവികാരം ഭൂരിപക്ഷ സമുദായത്തില്‍ ഉണ്ടാക്കി രണ്ടുസമൂഹങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്തരം പ്രചാരണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുക ജമാ അത്ത് ഇസ്സാമിയായിരിക്കുമെന്ന സിപിഎം നേതാവ് എകെ ബാലന്റെ പ്രസ്താവന ഇന്ത്യയിലെ സംഘപരിവാര്‍ നടത്തുന്ന തീവ്രലൈനിന് സമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുജറാത്തിലെ ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ബിജെപിയുടെ പ്രചരണം. മുസ്ലീം വിരുദ്ധവികാരം ഭൂരിപക്ഷ സമുദായത്തില്‍ ഉണ്ടാക്കി രണ്ടു സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്തരം പ്രചാരണം. അതേ സംഘ്പരിവാര്‍ തന്ത്രമാണ് ഇത്തരമൊരു പ്രസ്താവനയിലൂടെ എകെ ബാലന്‍ നടത്തിയത്. ഇത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും വിഡി സതീശന്‍ പറഞ്ഞു. ജമാ അത്തെ ഇസ്സാമിയുടെ പിന്തുണയില്‍ കേരളം സിപിഎം പലതവണ ഭരിച്ചല്ലോ? അന്നെല്ലാം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത് ജമാ അത്തെ ഇസ്ലാമിയായിരുന്നോയെന്നും സതീശന്‍ ചോദിച്ചു. ഇത് മനഃപൂര്‍വം സമൂഹത്തില്‍ വര്‍ഗീയവിഭജനം ഉണ്ടാക്കാന്‍ വേണ്ടി സംഘപരിവാര്‍ ശൈലിയില്‍ സിപിഎം പ്രചാരണം നടത്തുകയാണെന്നും സതീശന്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെയും എകെ ബാലന്റെയും പ്രസ്താവന ഒരുപോലെ കൂട്ടി വായിച്ചാല്‍ മതി. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസ്താവനയെ എതിര്‍ത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എകെ ബാലന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് അറിയാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. വെള്ളാപ്പള്ളിയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതിന് പിന്നാലെ ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലിയാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ഇടതുമുന്നണി ശിഥീലികരിക്കപ്പെടുകയാണ്. അതിനിടയിലാണ് ബിജെപിയും സംഘപരിവാറും നടത്തുന്ന സമാനമായ വര്‍ഗീയ ക്യാംപെയ്ന്‍ സിപിഎം ഏറ്റെടുത്തിരിക്കുന്നത്. സിപിഎം നേതാക്കളുടെ ഇത്തരം പ്രചാരണങ്ങളെ മതേതരകേരളം ചെറുത്ത് തോല്‍പ്പിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

മുന്‍ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെതിരെ എസ്‌ഐടി ഗുരുതരമായ ആരോപണമാണ് കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടുനിന്നത് അദ്ദേഹമാമെന്ന് എസ്‌ഐടിയുടെ കണ്ടെത്തല്‍. എന്നിട്ടും സിപിഎം പത്മകുമാറിനെയും മറ്റ് നേതാക്കളെയും സംരക്ഷിക്കുകയാണ്. പത്മകുമാര്‍ പറഞ്ഞ ദൈവതുല്യനായ ഒരാളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണോ ഇവര്‍ ഇത് ചെയ്യുന്നത് സിപിഎം വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.

vd satheesan against ak balan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

കോപ്പര്‍ വാട്ടര്‍ ബോട്ടില്‍ വൃത്തിയാക്കാന്‍ ചില വഴികള്‍

ക്രൈം ഡ്രാമയുമായി വീണ്ടും ജീത്തു ജോസഫ്; 'വലതുവശത്തെ കള്ളൻ' റിലീസ് തീയതി പുറത്ത്

പാചകം ചെയ്യുന്നതിന് മുൻപ് മുട്ട കഴിക്കേണ്ടതുണ്ടോ?

സിനിമയെ വെല്ലും സസ്‌പെന്‍സ് ത്രില്ലര്‍; 'ജന നായകന്റെ' റിലീസിന് സ്റ്റേ; പൊങ്കലിന് വരില്ല!

SCROLL FOR NEXT