'ഏഴുവര്‍ഷമായി ഒരു പ്രശ്‌നവും ഇല്ലായിരുന്നു, പാര്‍ട്ടിക്കാര്യം ചര്‍ച്ച ചെയ്യാനല്ലല്ലോ ആളുകള്‍ വരുന്നത്; ജയിച്ചാല്‍ പിന്നെ എല്ലാവരുടെയും ആളാകണം'

ജയിച്ച് കഴിഞ്ഞാല്‍ എല്ലാ ജനങ്ങളുടെയും ആളാണ് ജനപ്രതിനിധി എന്ന ചിന്ത ഇല്ലാതെ പോകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്.
VK Prashanth
VK Prashanth സ്ക്രീൻഷോട്ട്
Updated on
2 min read

തിരുവനന്തപുരം: ജയിച്ച് കഴിഞ്ഞാല്‍ എല്ലാ ജനങ്ങളുടെയും ആളാണ് ജനപ്രതിനിധി എന്ന ചിന്ത ഇല്ലാതെ പോകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുമായുള്ള ഓഫീസ് തര്‍ക്കത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയാനുള്ള തീരുമാനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി കെ പ്രശാന്ത്. വിവാദങ്ങളെ വച്ചുകൊണ്ട് വ്യക്തിപരമായി അപവാദം പ്രചരിപ്പിക്കാന്‍ ചിലയാളുകള്‍ ബോധപൂര്‍വം ശ്രമിക്കുന്നു. ഇത്തരം സാഹചര്യം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഉണ്ടായിട്ടില്ല. ഇനി ഒരു വിവാദത്തിനും സ്ഥാനമില്ല. വികസനം നടത്തുക, ജനങ്ങളുടെ കാര്യങ്ങള്‍ ചെയ്ത് കൊടുക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വി കെ പ്രശാന്ത് പറഞ്ഞു.

'ഏഴു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള വര്‍ത്തമാനങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി അത് തുടരേണ്ടതില്ല എന്നാണ് പൊതുവേ ആലോചിച്ചത്. പലയാളുകളുമായി ബന്ധപ്പെട്ടപ്പോള്‍ ഈ അഭിപ്രായമാണ് ഉയര്‍ന്നുവന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് ഓഫീസ് മാറ്റാം എന്ന ആലോചന വന്നു. അതിന്റെ അടിസ്ഥാനത്തില്‍ മരുതംകുഴി ജംഗ്ഷനിലെ ഒരു കെട്ടിടത്തിലെ താഴത്തെ നിലയിലേക്ക് ഓഫീസ് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങളെ സംബന്ധിച്ച് നാട്ടിലെ വികസനവും ജനങ്ങളുടെ കാര്യങ്ങളുമാണ് ജനപ്രതിനിധികള്‍ നോക്കേണ്ടത്. അതിന് പറ്റിയ ഒരിടമാണ് ഓഫീസായി ജനപ്രതിനിധികള്‍ തീരുമാനിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ വരികയും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുകയാണ്. അവര്‍ക്ക് ഉപകാരപ്പെടുന്ന ഒരു സ്ഥലത്താണ് ഞങ്ങള്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നത്. അതിന് പറ്റിയ സ്ഥലമാണ് ഇപ്പോള്‍ തെരഞ്ഞെടുത്തത്. ഇനി വിവാദങ്ങളുടെ കാര്യമൊന്നുമില്ല. വികസനം നടത്തുക, ജനങ്ങളുടെ കാര്യങ്ങള്‍ നടത്തുക എന്നുള്ളതാണ് പ്രധാനം. അതിന് പറ്റിയ ഒരു സ്ഥലത്തേയ്ക്ക് മാറുന്നു എന്നുള്ളൂ.'- വി കെ പ്രശാന്ത് പറഞ്ഞു.

VK Prashanth
'തര്‍ക്കം തീരട്ടെ'; വി കെ പ്രശാന്ത് ഓഫീസ് മാറുന്നു; വിവാദം ഒഴിവാക്കാനെന്ന് വിശദീകരണം

'വിവാദങ്ങളെ വച്ചുകൊണ്ട് വ്യക്തിപരമായി അപവാദം പ്രചരിപ്പിക്കാന്‍ ചിലയാളുകള്‍ ബോധപൂര്‍വം ശ്രമിക്കുന്നത് കണ്ടതാണ്. അത്തരം സാഹചര്യം ഇതുവരെ ഉണ്ടായിരുന്നില്ല. വട്ടിയൂര്‍ക്കാവില്‍ സംസാരിക്കേണ്ട കാര്യമില്ല. വികസനം ജനങ്ങളുടെ മുന്നിലുണ്ട്. എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോലും മറ്റുള്ളവരെ അപഹസിക്കാന്‍ ശ്രമിക്കാറില്ല. ഞങ്ങളെ സംബന്ധിച്ച് വിവാദങ്ങള്‍ക്ക് സ്ഥാനമില്ല. വികസനത്തിനാണ് ഞങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. മുന്‍പ് ഇത്തരത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. എല്‍ഡിഎഫിന്റെ പ്രതിനിധി ഉണ്ടായിട്ടുണ്ട്. ബിജെപിയുടെ പ്രതിനിധി ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഓഫീസില്‍ വരുന്നത് രാഷ്ട്രീയം വച്ചല്ലല്ലോ. എന്റെ മുന്നില്‍ എനിക്ക് വോട്ട് ചെയ്യാത്തവരും ആവശ്യമായി വരും. അവരുടെ കാര്യവും ചെയ്ത് കൊടുക്കണം. ജയിച്ച് കഴിഞ്ഞാല്‍ എല്ലാ ജനങ്ങളുടെയും ആളുകളാണ് ജനപ്രതിനിധികള്‍ എന്ന ചിന്ത ഇല്ലാതെ പോകുന്നതാണ് പ്രശ്‌നം. ജനങ്ങള്‍ പാര്‍ട്ടിക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് അല്ലല്ലോ ജനപ്രതിനിധിയെ കാണാന്‍ വരുന്നത്. അതിന് വേറെ സ്ഥലങ്ങളുണ്ട്. ഞങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസുണ്ട്. അവര്‍ക്കും പാര്‍ട്ടി ഓഫീസുണ്ട്. ഇതുവരെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. ഇനിയൊരു വിവാദം ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഓഫീസ് മാറുന്നത്.'- വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

VK Prashanth
ജയസാദ്ധ്യതയുള്ള സീറ്റും വേണ്ട, സപ്തതി കഴിഞ്ഞു; മത്സരിക്കാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്
Summary

shift office from Sasthamangalam; Vattiyoorkavu MLA VK Prashanth reaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com